രാ​ജാ​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽ
Thursday, September 23, 2021 9:39 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക്. പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സി​ലെ റെ​ജി പ​ന​ച്ചി​ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തെ​തു​ട​ർ​ന്നാ​ണ് വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.
വോ​ട്ടെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന ന​ട​പ​ടി​ക​ൾ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​രം​ഭി​ച്ചു. അ​ടു​ത്ത​മാ​സം പ​കു​തി​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
ര​ണ്ടു മു​ന്ന​ണി​ക​ളും ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​ഐ​യി​ലെ കെ.​പി. അ​നി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ പ്രി​ൻ​സ് ക​ന്യാ​ക്കു​ഴി​യും മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഈ ​വാ​ർ​ഡി​ൽ 165 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​ജി പ​ന​ച്ചി​ക്ക​ൽ വി​ജ​യി​ച്ച​ത്.
ഏ​ഴ് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള ഇ​ട​തു ഭ​ര​ണ​ത്തി​ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കി​ല്ല. നി​ല​വി​ൽ സി​പി​എം - അ​ഞ്ച്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ സീ​റ്റു​നി​ല.