റോ​ഡു​ക​ൾ ത​ക​ർ​ന്നു
Wednesday, September 22, 2021 10:11 PM IST
വെ​ട്ടി​മ​റ്റം: ക​ല​യ​ന്താ​നി -കു​ട​യ​ത്തൂ​ർ റോ​ഡി​ന്‍റെ തേ​ൻ​മാ​രി വ​രെ​യു​ള്ള ര​ണ്ടു കി​ലോ​മീ​റ്റ​ർ ദു​ര​വും വെ​ട്ടി​മ​റ്റം - ഇ​ളം​ദേ​ശം റോ​ഡി​ന്‍റെ കൂ​ടു​ത​ൽ ഭാ​ഗ​വും ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത വി​ധം ത​ക​ർ​ന്നു.

വെ​ട്ടി​മ​റ്റം എ​ണ്ണ​പ്പ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം, ക​ത്തോ​ലി​ക്കാ പ​ള്ളി, സി​എ​സ്ഐ പ​ള്ളി, ഗ​വ.​എ​ൽ​പി സ്കൂ​ൾ, അ​ങ്ക​ണ​വാ​ടി, വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ, ഇ​ളം​ദേ​ശം പി​എ​ച്ച്സി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളാ​ണി​ത്.

തേ​ൻ​മാ​രി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ നി​ന്നും ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞു വീ​ണ​തു മൂ​ലം പാ​ത​യു​ടെ വീ​തി പ​കു​തി​യോ​ളം കു​റ​ഞ്ഞു. ഇ​ത് വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര​യ്ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഓ​ട​ക​ൾ അ​ട​ഞ്ഞ​തി​നാ​ൽ മ​ഴ വെ​ള്ളം റോ​ഡി​ലൂ​ടെ​യാ​ണ് ഒ​ഴു​കു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് റോ​ഡാ​ണെ​ങ്കി​ലും പ​ല​യി​ട​ത്തും ഓ​ട​ക​ൾ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ര​ണ്ടു റോ​ഡു​ക​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.