ബാ​ല​വി​വാ​ഹ​ത്തി​ന് കേ​സെ​ടു​ത്തു
Wednesday, September 22, 2021 10:10 PM IST
രാ​ജാ​ക്കാ​ട്: പ​തി​നേ​ഴു​കാ​രി​യു​ടെ വി​വാ​ഹം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ര​നും മാ​താ​പി​താ​ക്ക​ളും ക്ഷേ​ത്രം പൂ​ജാ​രി​യു​മ​ട​ക്കം അ​ഞ്ചു​പേ​ർ​ക്കെ​തി​രെ ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് കേ​സെ​ടു​ത്തു.
ഈ ​മാ​സം ഒ​ൻ​പ​തി​നാ​ണ് ദേ​വി​കു​ളം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യും ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​യാ​യ യു​വാ​വും ത​മ്മി​ലു​ള്ള വി​വാ​ഹം ബൈ​സ​ണ്‍​വാ​ലി ശ്രീ ​മാ​രി​യ​മ്മ​ൻ കോ​വി​ൽ മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ​ത്.
ശി​ശു​ക്ഷേ​മ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ച വി​വ​രം ദേ​വി​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും രാ​ജാ​ക്കാ​ട് പോ​ലീ​സി​നും കൈ​മാ​റി.
രാ​ജ​ക്കാ​ട് പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും വി​വാ​ഹം ന​ട​ത്തി​യി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ​തു​ട​ർ​ന്ന് വ​ര​ൻ, ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ൾ, വി​വാ​ഹം ന​ട​ത്തി കൊ​ടു​ത്ത പൂ​ജാ​രി എ​ന്നി​വ​രെ രാ​ജാ​ക്കാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പ്ര​തി​ക​ളെ അ​ടി​മാ​ലി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു