ഭാ​ര്യ​യെ മ​ർ​ദി​ച്ച​തു ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി
Friday, September 17, 2021 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ഭാ​ര്യ​യെ മ​ർ​ദി​ച്ച​ത് ചോ​ദ്യം​ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​ന് മ​ർ​ദന​മേ​റ്റു. ഉ​ടു​ന്പ​ൻ​ചോ​ല ശി​ങ്കാ​രി​ക​ണ്ടം സ്വ​ദേ​ശി ശ​ര​ത്കു​മാ​ർ(29) നാ​ണ് പ​രു​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇ​യാ​ളെ തേ​നി മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ങ്കാ​രി​ക​ണ്ടം രാ​ജ്ഭ​വ​ൻ ഭീ​മ​രാ​ജ​നെ​തി​രെ ഉ​ടു​ന്പ​ൻ​ചോ​ല പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ഭീ​മ​രാ​ജ​ന്‍റെ മ​ക​ൾ നി​ല​വും ശ​ര​ത്കു​മാ​റും ത​മ്മി​ൽ മു​ന്പ് പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ശ​ര​ത്കു​മാ​ർ പ്രി​യ​ദ​ർ​ശി​നി എ​ന്ന യു​വ​തി​യെ​യാ​ണ് വി​വാ​ഹം ചെ​യ്ത​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ര​ണ്ട് കു​ടും​ബ​ങ്ങ​ളും ത​മ്മി​ൽ പ​ല​ത​വ​ണ വാ​ക്കേ​റ്റം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ടു​ന്പ​ൻ​ചോ​ല ടൗ​ണി​ൽ പ്രി​യ​ദ​ർ​ശി​നി​യും നി​ല​വും ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റി​യ​ത്.
ഇ​തേ​ത്തു​ട​ർ​ന്ന് ഭീ​മ​രാ​ജ​നും ഭാ​ര്യ​യും നി​ല​വും ഭ​ർ​ത്താ​വും ശ​ര​ത്കു​മാ​റി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യും പ്രി​യ​ദ​ർ​ശി​നി​യെ​യും ശ​ര​ത്കു​മാ​റി​ന്‍റെ അ​മ്മ​യെ​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്യാ​ൻ ഭീ​മ​രാ​ജ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ശ​ര​ത്കു​മാ​റി​നെ ക​ന്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രു​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.