പെ​ർ​ള - കു​മ​ളി ബ​സി​ൽ യാ​ത്രചെയ്താൽ സ​മ്മാ​നം
Wednesday, September 15, 2021 10:05 PM IST
കു​മ​ളി: കാ​സ​ർ​ഗോ​ഡ് പെ​ർ​ള​യി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​പു​റ​പ്പെ​ട്ട് കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, കോ​ത​മം​ഗ​ലം, ഇ​ടു​ക്കി, ക​ട്ട​പ്പ​ന വ​ഴി കു​മ​ളി​യി​ലെ​ത്തു​ന്ന കെ ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ലെ യാ​ത്ര​ക്കാ​ർ​ക്ക് സ​മ്മാ​ന പ​ദ്ധ​തി​യും.
ഓ​ണ്‍​ലൈ​നാ​യി ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക് ടി​ക്ക​റ്റ് ബു​ക്കു​ചെ​യ്യു​ന്ന​വ​രാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്. 350 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ടി​ക്ക​റ്റ് ഓ​ണ്‍​ലൈ​ൻ വ​ഴി ബു​ക്കു​ചെ​യ്തി​ട്ടു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ ന​ന്പ​ർ ന​റു​ക്കി​ട്ട് ഓ​രോ ഭാ​ഗ്യ​ശാ​ലി​ക​ളെ​യും ഇ​ട​ക്കി​ട​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത് സ​ർ​പ്രൈ​സ് ഗി​ഫ്റ്റ് ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.
ഇ​ന്ന​ലെ ആ​രം​ഭി​ച്ച പ​ദ്ധ​തി ഒ​രു​മാ​സം നീ​ണ്ടു​നി​ൽ​ക്കും. കൂ​ടാ​തെ ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന ര​ണ്ടു കെ ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കും.
കാ​ഞ്ഞ​ങ്ങാ​ട് - ബാം​ഗ്ലൂ​ർ സ​ർ​വീ​സി​ന് ഇ​ത്ത​ര​ത്തി​ൽ സ​മ്മാ​ന​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത് വ​ൻ വി​ജ​യ​മാ​യി​രു​ന്നെ​ന്ന് ക​ണ്‍​വീ​ന​ർ എം.​വി. രാ​ജു അ​റി​യി​ച്ചു.
കാ​സ​ർ​ഗോ​ഡ്്, ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ള്ള​വ​ർ​ക്ക് ബീ​മ​ന​ടി​യോ, ചെ​റു​പു​ഴ​യോ വെ​ച്ച് സ​മ്മാ​നം ന​ൽ​കും.
പു​റ​ത്തു​ള്ള​വ​ർ​ക്ക് സ​മ്മാ​നം ല​ഭി​ച്ചാ​ൽ അ​വ​രെ മൊ​ബൈ​ലി​ൽ വി​വ​രം അ​റി​യി​ച്ചു പെ​ർ​ള - കു​മ​ളി ബ​സി​ലെ ജീ​വ​ന​ക്കാ​ർ മു​ഖേ​ന എ​ത്തി​ക്കും.