ദേ​ശി​യ​പാ​ത​യോ​ര​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി
Wednesday, September 15, 2021 10:05 PM IST
അ​ടി​മാ​ലി: ചാ​റ്റു​പാ​റ​ക്ക് സ​മീ​പം കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശി​യ​പാ​ത​യോ​ര​ത്ത് അ​റ​വ് മാ​ലി​ന്യ​വും കോ​ഴി വെ​യി​സ്റ്റും നി​ക്ഷേ​പി​ച്ച​താ​യി പ​രാ​തി. ദേ​ശി​യ​പാ​ത​യോ​ര​ത്ത് ചാ​റ്റു​പാ​റ​ക്കും ഈ​സ്റ്റേ​ണ്‍ സ്കൂ​ളി​നും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്താ​ണ് കൊ​ഴി​വെ​യ്സ്റ്റും അ​റ​വ് മാ​ലി​ന്യ​വും നി​ക്ഷേ​പി​ച്ചി​ട്ടു​ള്ള​ത്.
മാ​ലി​ന്യം ചീ​ഞ്ഞ​തോ​ടെ ഇ​വി​ടെ വ​ലി​യ ദു​ർ​ഗ​ന്ധ​മു​യ​രു​ന്ന​താ​യാ​ണ് പ​രാ​തി. ഈ ​ഭാ​ഗ​ത്ത് ചി​ല വ​ഴി​യോ​ര ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു​ണ്ട്.
ദു​ർ​ഗ​ന്ധം മൂ​ലം വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം വാ​ഹ​നം നി​ർ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.
അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ലും വ​ന മേ​ഖ​ല​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലു​മൊ​ക്കെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി.