ക​ട്ട​പ്പ​ന സ​ഹ​ക​ര​ണ ബാ​ങ്കി​ന് നി​ർ​മ​ലാ​സി​റ്റി​യി​ൽ ശാ​ഖ
Wednesday, September 15, 2021 10:04 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ഏ​ഴാ​മ​ത് ശാ​ഖ​യും വ​ളം, കീ​ട​നാ​ശി​നി, സി​മി​ന്‍റ് ഡി​പ്പോ​യും നി​ർ​മ​ലാ​സി​റ്റി​യി​ൽ ഇ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു. ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ ടൗ​ണി​ൽ​നി​ന്നും ഏ​റ്റ​വും അ​ക​ലെ​യു​ള്ള വാ​ഴ​വ​ര, കൗ​ന്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കും ഇ​ട​പാ​ടു​കാ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​യാ​ണ് ശാ​ഖ തു​റ​ക്കു​ന്ന​ത്.
ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 11-ന് ​ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ക്കും. വ​ളം ഡി​പ്പോ​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ്കു​ട്ടി ക​ണ്ണ​മു​ണ്ട​യും നി​ക്ഷേ​പ സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി.​ജി. ദി​നേ​ശ​നും നി​ർ​വ​ഹി​ക്കും.
പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ, പ്ര​മു​ഖ സ​ഹ​കാ​രി​ക​ൾ, വ്യാ​പാ​ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.