ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ​ക്കു പ​രി​ക്ക്
Wednesday, September 15, 2021 10:00 PM IST
കു​ട​യ​ത്തൂ​ർ: ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ച​ക്കി​ക്കാ​വ് സ്വ​ദേ​ശി​ക​ളാ​യ സെ​ബി​ൻ, നി​തി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​കു​ട​യ​ത്തൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.
കാ​ഞ്ഞാ​റി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​യു​മാ​യി വ​ന്ന ഓ​ട്ടോ​യി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ഴി​വി​ള​ക്കു​ക​ൾ ഉ​ട​ൻ തെ​ളി​യും

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാപ​രി​ധി​യി​ലെ വ​ഴി​വി​ള​ക്കു​ക​ൾ 20 ദി​വ​സ​ത്തി​ന​കം ത​ക​രാ​ർ പ​രി​ഹ​രി​ച്ച് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ർ​ഡു​ക​ളി​ൽ എ​ണ്‍​പ​തു ശ​ത​മാ​നം ലൈ​റ്റു​ക​ൾ​ക്കും അ​റ്റ​കു​റ്റ​പ്പ​ണി ആ​വ​ശ്യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​വൃത്തി​ക​ൾ അ​ടി​യ​ന്ത​ര പ്ര​ധാ​ന്യ​ത്തോ​ടെ ന​ട​ന്നു വ​രി​ക​യാ​ണ്.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും സാ​ഹ​ച​ര്യ​ങ്ങ​ളും മൂ​ലം ജോ​ലി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യി. നി​ല​വി​ൽ 11 വാ​ർ​ഡു​ക​ളി​ലെ ലൈ​റ്റു​ക​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​താ​യും ബാ​ക്കി​യു​ള്ള ജോ​ലി​ക​ൾ വ​രുംദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.