ക​രി​മ​ണ്ണൂ​രി​ൽ കു​ള​ന്പു​രോ​ഗം; മൃ​ഗാ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്നു​ക്ഷാ​മം
Wednesday, September 15, 2021 10:00 PM IST
ക​രി​മ​ണ്ണൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ കു​ള​ന്പു​രോ​ഗം പ​ട​രു​ന്നു. ഫാ​മു​ക​ളി​ൽ കു​ള​ന്പു​രോ​ഗം ബാ​ധി​ച്ച് ക​റ​വ​പ്പ​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ ചാ​കു​ന്ന​ത് ആ​ശ​ങ്ക​സൃ​ഷ്ടി​ക്കു​ന്നു.​ ഏ​താ​നും ദി​വ​സം മു​ന്പ് ചേ​റാ​ടി ഭാ​ഗ​ത്ത് നാ​ലു​ പ​ശു​ക്ക​ൾ രോ​ഗം ബാ​ധി​ച്ചുച​ത്തു. ആ​ടു​ക​ളി​ലും രോ​ഗം ബാ​ധി​ക്കു​ന്നു​ണ്ട്.
സ​മീ​പ​നാ​ളി​ൽ തൊ​ടു​പു​ഴ മേ​ഖ​ല​യി​ലെ മ​റ്റു നാ​ലു പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ള​ന്പു​രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.​ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു​മാ​സം കൂ​ടു​ന്പോ​ൾ ക​ന്നു​കാ​ലി​ക​ൾ​ക്കു ന​ൽ​കി​വ​രു​ന്ന കു​ത്തി​വ​യ്പ് കോ​വി​ഡ് മൂ​ലം മു​ട​ങ്ങി​യ​താ​ണ് നി​ല​വി​ൽ രോ​ഗം പി​ടി​പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.
ക​രി​മ​ണ്ണൂ​രി​ൽ രോ​ഗം ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​തി​നു മൃ​ഗാ​ശു​പ​ത്രി​യി​ൽ മ​രു​ന്നി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ​മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ നി​ന്നും മ​രു​ന്ന് വാ​ങ്ങി​ന​ൽ​കി​യാ​ൽ കു​ത്തി​വ​യ്പ് എ​ടു​ത്തു ന​ൽ​കു​ന്നു​ണ്ട്. നേ​ര​ത്തെ തൊ​ടു​പു​ഴ മേ​ഖ​ല​യി​ലേ​ക്ക് 1500 ഡോ​സ് മ​രു​ന്ന് മൃ​സം​ര​ക്ഷ​ണ വ​കു​പ്പി​നു ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ദ്യം രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ഇ​വ ന​ൽ​കു​ക​യാ​യി​രു​ന്നു.​
മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. കു​ത്തി​വ​യ്പെ​ടു​ത്താ​ൽ പാ​ൽ കു​റ​യു​മെ​ന്ന ആ​ശ​ങ്ക​യി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ ഇ​തി​നു ത​യാ​റാ​കാ​ത്ത​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കി​യേ​ക്കാം.​ ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ര​വ​ധി ഫാ​മു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.
ഇ​തി​നു പു​റ​മെ നി​ര​വ​ധി​പേ​ർ ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തി​യാ​ണ് ഉ​പ​ജീ​വ​ന​ത്തി​നു​ള്ള വ​ക ക​ണ്ടെ​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.