കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ശ​ന​ഷ്ടം: മ​ന്ത്രി​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി
Thursday, August 5, 2021 9:48 PM IST
കോ​ടി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ൽ ജൂ​ലൈ 13ന് ​ഉ​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് മ​തി​യാ​യ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ മ​ന്ത്രി​മാ​രാ​യ കെ.​ രാ​ജ​ൻ, പി.​പ്ര​സാ​ദ്, റോ​ഷി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ചു നി​വേ​ദ​നം ന​ൽ​കി.

നി​ല​വി​ലെ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ൽ​കു​ന്ന ധ​ന​സ​ഹാ​യം അ​പ​ര്യാ​പ്ത​മാ​ണെ​ന്നും കൊ​ടു​ങ്കാ​റ്റുമൂ​ലം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന പ​ത്തും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന 30 വീ​ടു​ക​ൾ​ക്കും കൃ​ഷി ന​ശി​ച്ച 50 പേ​ർ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​വേ​ദ​ക സം​ഘം മ​ന്ത്രി​മാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു .

പ​ഞ്ചാ​യ​ത്തി​ലെ 6, 7, 13 വാ​ർ​ഡു​ക​ളാ​യ ചെ​രി​യം​പാ​റ, വെ​ള്ളം​ചി​റ, പ​ടി.​കോ​ടി​ക്കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൊ​ടു​ങ്കാ​റ്റി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​രി​ലേ​റെ​യും നി​ർ​ധ​ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. വീ​ടു​ക​ൾ​ക്ക് ഒ​ന്ന​ര കോ​ടി​യു​ടേ​യും കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഒ​രു കോ​ടി രൂ​പ​യു​ടേ​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യാ​ണ് ക​ണ​ക്ക്. വീ​ടു​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും കൃ​ഷി നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും നി​വേ​ദ​ക സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മ്യ മ​നു, മെം​ബ​ർ​മാ​രാ​യ ഷൈ​നി സു​നി​ൽ, ഹ​ലീ​മ നാ​സ​ർ, പോ​ൾ​സ​ണ്‍ മാ​ത്യു എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.