ഓ​ണ​ക്കി​റ്റെ​ത്തു​ം, കു​ടും​ബ​ശ്രീ ഇ​ഴചേ​ർ​ത്ത തു​ണിസ​ഞ്ചി​ക​ളി​ൽ
Wednesday, August 4, 2021 10:00 PM IST
തൊ​ടു​പു​ഴ: ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ക്കി​റ്റ് ജി​ല്ല​യി​ലെ ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തോ​ളം വീ​ടു​ക​ളി​ൽ എ​ത്തു​ക പെ​ണ്‍​കൂട്ടായ്മ ഇ​ഴ ചേ​ർ​ത്തെ​ടു​ത്ത തു​ണി​സ​ഞ്ചി​ക​ളി​ൽ.

കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ തു​ന്നി​യെ​ടു​ത്ത തു​ണി സ​ഞ്ചി​ക​ൾകൂ​ടി ഇ​ത്ത​വ​ണ ഓ​ണ​ക്കി​റ്റ് ത​യാ​റാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് മു​പ്പ​ത് ല​ക്ഷം തു​ണിസ​ഞ്ചി​ക​ളാ​ണ് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ നി​ർ​മി​ച്ചുന​ൽ​കു​ന്ന​ത്.
ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്ക് 1,40,000 തു​ണി സ​ഞ്ചി​ക​ൾ നി​ർ​മി​ച്ച് ന​ൽ​കാ​നു​ള്ള ഓ​ർ​ഡ​റാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ജി​ല്ല​യി​ലെ സ​പ്ലൈ​കോ ഡി​പ്പോ​ക​ളാ​യ തൊ​ടു​പു​ഴ, മൂ​ന്നാ​ർ, നെ​ടു​ങ്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 40,000 വീ​ത​വും കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​പ്പോ​യി​ലേ​ക്ക് 20,000 എ​ണ്ണ​വും ന​ൽ​ക​ണം.

ല​ഭി​ച്ച ഓ​ർ​ഡ​റു​ക​ൾ അ​തത് ഡി​പ്പോ​ക​ളു​ടെ കീ​ഴി​ലു​ള്ള കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ൾ​ക്ക് വീ​തി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഓ​രോ സം​രം​ഭ​ങ്ങ​ളി​ലും നി​ർ​മി​ക്കു​ന്ന തു​ണി സ​ഞ്ചി​ക​ൾ ഡി​പ്പോ​ക​ളി​ൽ നി​ന്ന് അ​റി​യി​ക്കു​ന്ന​ത​നു​സ​രി​ച്ച് പ്രാ​ദേ​ശി​ക ഗോ​ഡൗ​ണു​ക​ളി​ൽ എ​ത്തി​ച്ച് ന​ൽ​ക​ണം. പ​ർ​ച്ചേ​സ് ഓ​ർ​ഡ​റും പെ​യ്മെ​ന്‍റും അ​താ​ത് ഡി​പ്പോ​ക​ളി​ൽ നി​ന്നാ​ണ് കു​ടും​ബ​ശ്രീ​ക്ക് ല​ഭി​ക്കു​ന്ന​ത്. ഒ​രു തു​ണി സ​ഞ്ചി​ക്ക് 13 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് കു​ടും​ബ​ശ്രീ സം​രം​ഭ​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക. ഗു​ണ​നി​ല​വാ​ര​മു​ള്ള തു​ണി​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ശ്ചി​ത അ​ള​വി​ൽ സ​ഞ്ചി ത​യ്ച്ച് കൊ​ടു​ക്ക​ണം എ​ന്ന​താ​ണ് കു​ടും​ബ​ശ്രീ​യു​ടെ ചു​മ​ത​ല.

കി​റ്റ് വി​ത​ണ​ത്തി​ന് ര​ണ്ടാ​ഴ്്ച മു​ന്പ് ത​ന്നെ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഞ്ചി നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​നാ​ണ് പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ണി​ക​ൾ ഈ​റോ​ഡ്, കോ​യ​ന്പ​ത്തൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് വാ​ങ്ങു​ന്ന​ത്. ഓ​ണ​ക്കി​റ്റി​ന് പു​റ​മെ മു​ൻ മാ​സ​ങ്ങ​ളി​ൽ ന​ൽ​കി​യ ഭ​ക്ഷ്യ കി​റ്റു​ക​ൾ​ക്കും തു​ണി സ​ഞ്ചി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​ണ് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ ഈ ​തീ​രു​മാ​നം ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്ത​താ​യി കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.