കോ​വി​ഡ്: അ​ഞ്ച് ദി​വ​സം ജി​ല്ല​യി​ൽ ഉൗ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ
Wednesday, August 4, 2021 9:56 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ താ​ഴെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി നാ​ളെമു​ത​ൽ അ​ഞ്ച് ദി​വ​സം നീ​ണ്ടുനി​ൽ​ക്കു​ന്ന ഉൗ​ർ​ജി​ത പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ കോ​വി​ഡ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ഡോ. ​രാ​ജു നാ​രാ​യ​ണ സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗം തീ​രു​മാ​നി​ച്ചു.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധവ​കു​പ്പു​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ സം​യു​ക്ത പ്ര​വ​ർ​ത്ത​നം ന​ട​ത്തും. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കും 60 വ​യ​സി​ൽ കൂ​ടു​ത​ലു​ള്ള​വ​ർ​ക്കും പ്ര​ത്യേ​ക ഉൗ​ന്ന​ൽ ന​ൽ​കി വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ന​ട​ത്തും. തോ​ട്ടംമേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന വ​ർ​ധി​പ്പി​ക്കും. ജി​ല്ല​യി​ൽ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യിവ​രു​ന്ന പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ മൊ​ബൈ​ൽ യൂ​ണി​റ്റു​ക​ളൂ​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കും.
സ​ർ​ക്കാ​ർ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​കാ​ത്ത ത​ര​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ നി​ർ​ദേ​ശി​ച്ചു. എ​ല്ലാ ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും രോ​ഗ​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ഇ​പ്പോ​ൾ പ​ര​മാ​വ​ധിപേ​ർ​ക്ക് അ​തി​ർ​ത്തി​ക​ളി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്നു​ണ്ട്. ഇ​ള​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​തുസം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​ദേ​ശി​ച്ചു.
സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ വാ​രാ​ന്ത്യ പ​രി​ശോ​ധ​ന കൃ​ത്യ​മാ​യി ന​ട​ത്ത​ണം. ജി​ല്ല​യി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ൾ മാ​സ്കും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യും അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ഉൗ​ർ​ജി​ത​മാ​ക്കും. മൂ​ന്നാം​ത​രം​ഗ​ത്തി​ന് എ​ന്തെ​ങ്കി​ലും സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ നേ​രി​ടാ​ൻ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. സ​ന്പൂ​ർ​ണ വാ​ക്സി​നേ​ഷ​ൻ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​ടെ സ​ഹ​ക​ര​ണം തേ​ടാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ള​ക്ട​ർ ഷീ​ബാ ജോ​ർ​ജ്, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി, ജി​ല്ലാ വി​ക​സ​ന സ​മി​തി ക​മ്മീ​ഷ​ണ​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, സ​ബ്ക​ള​ക്ട​ർ​മാ​രാ​യ പി. ​വി​ഷ്ണു​രാ​ജ്, രാ​ഹു​ൽ കൃ​ഷ്ണ ശ​ർ​മ, എ​ഡി​എം ഷി​ജു പി.​ജേ​ക്ക​ബ്, ഡി​എം​ഒ ഡോ. ​എ​ൻ.​പ്രി​യ, എ​ൻ​എ​ച്ച്എം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​ജി​ത് സു​കു​മാ​ര​ൻ, ഡി​എം​ഒ​മാ​രാ​യ ഡോ.​സു​ഷ​മ, ഡോ. ​സു​രേ​ഷ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.