പാ​റ​യ്ക്കു മു​ക​ളി​ലെ ഉ​ദ്യാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു
Tuesday, August 3, 2021 10:14 PM IST
വാ​ഗ​മ​ണ്‍: പാ​റ​യ്ക്കു മു​ക​ളി​ൽ മ​ണ്ണി​ട്ടു​യ​ർ​ത്തി ഉ​ദ്യാ​നം നി​ർ​മി​ച്ച് യു​വാ​വ് ശ്ര​ദ്ധേ​യ​നാ​കു​ന്നു. വാ​ഗ​മ​ണ്‍ പാ​റ​ക്കെ​ട്ട് മ​ഞ്ജു​ളാ ഭ​വ​നി​ൽ ഭാ​ഗ്യ​രാ​ജാ​ണ് ഉ​ദ്യാ​ന നി​ർ​മാ​ണ​ത്തി​ൽ വ്യ​ത്യ​സ്ഥ​നാ​കു​ന്ന​ത്.
പാ​റ​പ്പു​റ​ത്ത് മ​ണ്ണി​ട്ടു​യ​ർ​ത്തി കൃ​ഷി​ചെ​യ്ത് മി​ക​ച്ച വി​ള​വ് നേ​ടി​യ ക​ർ​ഷ​ക​നാ​ണ് ഭാ​ഗ്യ​രാ​ജ്. ഇ​യാ​ളു​ടെ കൃ​ഷി​രീ​തി ക​ണ്ട് കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രേ​ര​ണ​യാ​ലാ​ണ് പൂ​ച്ചെ​ടി കൃ​ഷി​യാ​രം​ഭി​ച്ച​ത്. പാ​കി​യു​ണ്ടാ​ക്കു​ന്ന ചെ​ടി​ക​ൾ എ​ല്ലാം വി​റ്റു​പോ​യ​തോ​ടെ ഒ​രു ഗാ​ർ​ഡ​ൻ എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
വാ​ഗ​മ​ണ്‍ - വ​ള​കോ​ട് റൂ​ട്ടി​ൽ പാ​റ​ക്കെ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ചെ​ടി വാ​ങ്ങാ​നെ​ത്തു​മെ​ന്ന​താ​യി​രു​ന്നു പ്ര​തീ​ക്ഷ. ഭാ​ഗ്യ​രാ​ജി​ന്‍റെ പ്ര​തീ​ക്ഷ​യ്ക്ക് മ​ങ്ങ​ലേ​റ്റി​ല്ല. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് തൈ​ക​ൾ വി​ൽ​ക്കാ​നും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പാ​ര​ത്തി​ന്‍റെ നി​റം കെ​ടു​ത്തി.
ഗാ​ർ​ഡ​ൻ നി​ർ​മി​ക്കാ​ൻ കു​ടും​ബ​ശ്രീ​യി​ൽ​നി​ന്നും വാ​യ്പ ത​ര​പ്പെ​ടു​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. ബോ​ൾ​സം, പ​ത്തു​മ​ണി, മെ​ൽ സ്റ്റോം, ​ഇ​ന്‍റ​ർ പ്ലാ​ന്‍റ് തു​ട​ങ്ങി നാ​മാ​വ​ശേ​ഷ​മാ​യ ചെ​ടി​ക​ൾ​ക്ക് ഇ​വി​ടെ പു​ന​ർ​ജീ​വ​ൻ ന​ൽ​കു​ക​യാ​ണ്.
ഗാ​ർ​ഡ​ന്‍റെ വി​ജ​യ​ത്തോ​ടെ പ​ച്ച​ക്ക​റി​തൈ​ക​ളും കു​രു​മു​ള​ക് തൈ​ക​ളും ഉ​ത്പാ​ദി​പ്പി​ച്ച് വി​ൽ​പ​ന​ക്ക് എ​ത്തി​ച്ചു. ഇ​ത് കോ​വി​ഡ് കാ​ല​ത്ത് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഭാ​ഗ്യ​രാ​ജി​നെ തു​ണ​ച്ചു. ഭാ​ഗ്യ​രാ​ജി​ന്‍റെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഭാ​ര്യ മ​ഞ്ജു​ള​യും ഒ​പ്പ​മു​ണ്ട്.