വ്യാ​പാ​രി സ​മി​തി ജീ​വി​ത സ​മ​രം ന​ട​ത്തി
Tuesday, August 3, 2021 10:14 PM IST
ചെ​റു​തോ​ണി: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ൻ​പി​ൽ ജീ​വി​ത​സ​മ​രം ന​ട​ത്തി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ക​ണ​ക്കാ​ക്കു​ന്ന​തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, എ​ല്ലാ​ദി​വ​സ​വും എ​ല്ലാ ക​ട​ക​ളും തു​റ​ക്കു​ന്ന​തി​ന് അ​നു​വ​ദി​ക്കു​ക, വ്യാ​പാ​ര വാ​യ്പ​ക​ളു​ടെ മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ലെ പ​ലി​ശ ഒ​ഴി​വാ​ക്കു​ക, എ​ല്ലാ വ്യാ​പാ​രി​ക​ൾ​ക്കും അ​ടി​യ​ന്ത​ര​മാ​യി വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ. സ​ജീ​വ് സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി.​വി. സു​ബ്ര​മ​ണ്യ​ൻ, ബി​ജു മ​ട്ട​ക്ക​ൽ, ബ്ല​സ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​റ​യൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​മു​ന്നി​ൽ സ​മ​രം ന​ട​ത്തി. സ​മി​തി ഏ​രി​യ സെ​ക്ര​ട്ട​റി പി.​ജി. അ​നൂ​പ്കു​മാ​ർ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ, ഗ്ലാ​ഡ്സ​ണ്‍ തോ​മ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഉ​പ്പു​ത​റ: ഏ​ല​പ്പാ​റ​യി​ൽ വ്യാ​പാ​രി​ക​ൾ ജീ​വി​ത​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​ല​പ്പാ​റ യൂ​ണി​റ്റാ​ണ് ജീ​വി​ത​സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. സ​മ​രം സ​മി​തി ഏ​ല​പ്പാ​റ യൂ​ണി​റ്റ് ര​ക്ഷാ​ധി​കാ​രി കെ.​പി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ഏ​ല​പ്പാ​റ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി. ​സി​ൽ​വ​സ്റ്റ​ർ, എം.​കെ. കു​ഞ്ഞു​മോ​ൻ, അ​ജേ​ഷ്, ന​ജീ​ബ് ഖാ​ൻ, സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.