ജി​ല്ലാ ആ​ശു​പ​ത്രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​ക്ക​ണ​മെ​ന്ന്
Saturday, July 31, 2021 10:01 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​കേ​ണ്ട ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ കെ​ടു കാ​ര്യ​സ്ഥ​ത​ത മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണ്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യാ​ൽ കൂ​ടു​ത​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന് പ്ര​ത്യേ​ക സ​മി​തി​യും നി​ല​വി​ൽ വ​രും. 15 കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ച്ച പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ടം വേ​ണ്ട​ത്ര സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ അ​ശാ​സ്ത്രീ​യ​മാ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ജി​മ്മി ആ​രോ​പി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഏ​ഴു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ൽ​നി​ന്നും കെ​ട്ടി​ട​ത്തി​ന് എ​ൻ​ഒ​സി ല​ഭി​ച്ചി​ട്ടി​ല്ല. ആ​ശു​പ​ത്രി​യു​ടെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​മാ​കെ താ​റു​മാ​റാ​യ അ​വ​സ്ഥ​യി​ലാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​മാ​രാ​യ വീ​ണാ ജോ​ർ​ജി​നും റോ​ഷി അ​ഗ​സ്റ്റി​നും പ​രാ​തി ന​ൽ​കു​മെ​ന്നും ജി​മ്മി പ​റ​ഞ്ഞു.