വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Tuesday, July 27, 2021 10:08 PM IST
ഇ​ര​ട്ട​യാ​ർ: ഇ​ര​ട്ട​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ചെ​ന്പ​ക​പ്പാ​റ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് ഈ​ട്ടി​ത്തോ​പ്പ് വി​ജ​യ​മാ​ത സ്കൂ​ളി​ൽ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 30 വ​യ​സി​നു മു​ക​ളി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വാ​ക്സി​ൻ ല​ഭ്യ​മാ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.
പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ല് വാ​ർ​ഡു​ക​ളി​ലെ​യും മു​പ്പ​ത് വ​യ​സി​നു​മു​ക​ളി​ലു​ള്ള​വ​ർ​ക്ക് 14 ദി​വ​സം​കൊ​ണ്ട് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വൈ​ശാ​ഖ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ൻ​സി വ​ർ​ക്കി, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ​യ്സ​ണ്‍ സി. ​ജോ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം മി​നി സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി