നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ടു​മാ​സ​മാ​യി​ട്ടും കാ​ടു​ക​യ​റു​ന്നി​ല്ല
Monday, July 26, 2021 11:55 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ​ ശ​ല്യ​ത്താ​ൽ ജ​ന​ത്തി​ന്‍റെ പൊ​റു​തി മു​ട്ടി. പ​ക​ൽസ​മ​യ​ത്തുപോ​ലും കൃ​ഷി​യി​ടം വി​ട്ടുമാ​റാ​തെ വ​ന്യജീ​വി​ക​ൾ ത​ന്പ​ടി​ക്കു​ന്ന​ത് ക​ർ​ഷ​ക​രു​ടെ ജീ​വ​നും അ​വ​രു​ടെ കൃ​ഷി​ക​ൾ​ക്കും നാ​ശം വ​രു​ത്തു​ക​യാ​ണ്.

മാ​സ​ങ്ങ​ളാ​യി ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളാ​യ ക​രി​മു​ട്ടി, കോ​ര​ക്ക​ട​വ്, ഇ​ന്ദി​രാ​ന​ഗ​ർ, ചെ​മ്മ​ൻ​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​യും മ​റ​യു​രി​ന്‍റെ മ​റ്റൊ​രു കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ആ​ന​ക്കാ​ൽ​പെ​ട്ടി, ചെ​റു​വാ​ട്, മൈ​ക്കി​ൾ​ഗി​രി, ചാ​ന​ൽ​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്തും കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും വ​ട്ടി​പ​ലി​ശ​ക്കും സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും മ​റ്റ് സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നു​മെ​ല്ലാം വാ​യ്പ വാ​ങ്ങി​യാ​ണ് കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ട് മാ​സ​മാ​യി ക​രി​മു​ട്ടി​യി​ൽ ത​ന്പ​ടി​ച്ചിരി​ക്കു​ന്ന പ​തി​ന​ഞ്ചോ​ളം കാ​ട്ടാ​ന​ക​ൾ വ്യാ​പ​ക​മാ​യ നാ​ശ​മാ​ണ് വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ കൃ​ഷി സ്ഥ​ല​ത്തി​നു കാ​വ​ൽ ഉ​ണ്ടെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്നി​ല്ല.

വ​നം വ​കൂ​പ്പ് അ​ധി​ക്യ​ത​ർ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും വ​നാ​തി​ർ​ത്തി​ക​ളി​ൽ ഫ​ല​പ്ര​ദ​മാ​യ വേ​ലി​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തു​മാ​ണ് വ​ന്യ​ജീ​വി​ക​ൾ നാ​ട്ടി​ലേ​ക്ക് വ​രു​വാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.