മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടുങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Thursday, June 24, 2021 10:37 PM IST
നെ​ടു​ങ്ക​ണ്ടം: മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടുങ്ങി ര​ണ്ട​ര​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ചേ​റ്റു​കു​ഴി അ​പ്പാ​പ്പി​ക്ക​ട കു​ന്നു​മേ​ൽ​ത​റ ജി​ജി​ൻ - ടി​നോ​ൾ ദ​ന്പ​തി​ക​ളു​ടെ ആ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല് കൊ​ടു​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന് അ​സ്വ​സ്ഥ ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ചേ​റ്റു​കു​ഴി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ന്പം​മെ​ട്ട് പോ​ലീസ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.