എം​സി ജോ​സ​ഫൈ​ന്‍റെ കോ​ലം ക​ത്തി​ച്ചു
Thursday, June 24, 2021 10:07 PM IST
തൊ​ടു​പു​ഴ: സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ പീ​ഡ​നം നേ​രി​ടു​ന്ന​തി​ന് പ​രാ​തി ബോ​ധി​പ്പി​ക്കാ​ൻ ഫോ​ണി​ൽ വി​ളി​ച്ച യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ വ​നി​താക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി ജോ​സ​ഫൈ​ന്‍റെ കോ​ലം കെഎസ്‌യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ത്തി​ച്ചു. സ്ത്രീ ​സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ടി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ശ​ന്പ​ള​മാ​യി കൈ​പ്പ​റ്റു​ന്ന എം.​സി ജോ​സ​ഫൈ​ൻ സ്ത്രീ​വി​രു​ദ്ധ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ജി​ല്ലാ ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലി​ജോ മ​ഞ്ച​പ്പ​ള്ളി, ബി​ലാ​ൽ സ​മ​ദ്, ജോ​സു​കു​ട്ടി ജോ​സ​ഫ്, സി.​എ​സ് വി​ഷ്ണു​ദേ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.