ക​ള്ള​ത്തോ​ക്ക്, ആ​ന​ത്തേ​റ്റ, മാ​ൻ​കൊ​ന്പ് എ​ന്നി​വയുമായി നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 23, 2021 10:05 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ള്ള​ത്തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ക​റു​പ്പ​സാ​മി​ക്കു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി. 63 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
നി​യ​മ​വി​രു​ദ്ധ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു നാ​ട​ൻ തോ​ക്കു​ക​ളും രൂ​പ​മാ​റ്റം വ​രു​ത്തി​യ ആ​റ് എ​യ​ർ ഗ​ണു​ക​ളും 15 ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ളും ആ​ന​യു​ടെ തേ​റ്റ, മാ​ൻ​കൊ​ന്പ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. 11 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. നാ​ലു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.

നാ​ട​ൻ​തോ​ക്ക് സൂ​ക്ഷി​ച്ച​തി​ന് ക​ഞ്ഞി​ക്കു​ഴി മ​ക്കു​വ​ള്ളി വാ​ഴ​പ്പ​നാ​ൽ കു​ഞ്ഞേ​പ്പ് (62), വെ​ണ്‍​മ​ണി ഈ​ഴ​മ​റ്റ​ത്തി​ൽ ബേ​ബി (54) എ​ന്നി​വ​രെ​യും നാ​ട​ൻ തോ​ക്കും പി​ടി​യാ​ന​യു​ടെ തേ​റ്റ​യും സൂ​ക്ഷി​ച്ച​തി​ന് ദേ​വി​കു​ളം ചി​ല​ന്തി​യാ​ർ ല​ക്ഷ്മ​ണ​നെ​യും (46) ജ​ലാ​റ്റി​ൻ സ്റ്റി​ക്ക് കൈ​വ​ശം സൂ​ക്ഷി​ച്ച​തി​ന് മു​രി​ക്കാ​ശേ​രി ജോ​സ്പു​ര​ത്ത് മൂ​ക്ക​നാ​ലി​ൽ സ​ജി (50) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

കൂ​ടാ​തെ നാ​ട​ൻ തോ​ക്കി​ന്‍റെ അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ കു​ട​യ​ത്തൂ​ർ അ​ടൂ​ർ​മ​ല ഭാ​ഗ​ത്ത് ഒ​റ്റ​പ്ലാ​ക്ക​ൽ സു​കു​മാ​ര​ൻ (64), നാ​ട​ൻ തോ​ക്കി​ന്‍റെ അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ളും മാ​ൻ​കൊ​ന്പും സൂ​ക്ഷി​ച്ച​തി​ന് മൂ​ന്നാ​ർ താ​ളും​ക​ണ്ടം ട്രൈ​ബ​ൽ സെ​റ്റി​ൽ​മെ​ന്‍റി​ൽ ര​ഘു (35) എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

രൂ​പ​മാ​റ്റം വ​രു​ത്തി​യ എ​യ​ർ​ഗ​ണ്‍, എ​യ​ർ പി​സ്റ്റ​ൾ എ​ന്നി​വ കൈ​വ​ശം വ​ച്ച​തി​ന് കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൂ​ന്നും മു​ട്ടം, ക​രി​ങ്കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​രോ കേ​സ് വീ​ത​വും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത ആ​ന​ത്തേ​റ്റ​യും മാ​ൻ​കൊ​ന്പും വ​നം​വ​കു​പ്പി​ന് കൈ​മാ​റി. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് എ​സ്. സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ് മോ​ൻ, ഡി​വൈ​എ​സ്പി​മാ​രാ​യ ജെ. ​സ​ന്തോ​ഷ് കു​മാ​ർ, കെ. ​ലാ​ൽ​ജി, കെ.​എ​ഫ്. ഫ്രാ​ൻ​സി​സ് ഷെ​ൽ​ബി, ആ​ർ. സു​രേ​ഷ്, ടി. ​രാ​ജ​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.