പ​ട്ടാ​ള​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ഞ്ചു പ്ര​തി​ക​ൾ പി​ടി​യി​ലാ​യി
Wednesday, June 23, 2021 10:02 PM IST
നെ​ടു​ങ്ക​ണ്ടം: മ​ദ്യ​ല​ഹ​രി​യി​ൽ ബാ​റി​നു​മു​ന്നി​ൽ പ​ട്ടാ​ള​ക്കാ​ര​നെ സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും ര​ണ്ടു കൈ​ക​ളും ത​ല്ലി​യൊ​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി. അ​ഞ്ചു പ്ര​തി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.
നെ​ടു​ങ്ക​ണ്ടം കു​ഞ്ഞ​ൻ​കോ​ള​നി ബ്ലോ​ക്ക് ന​ന്പ​ർ 311-ൽ ​അം​ജി​ത്ത് ബാ​ബു (22), ക​ല്ലാ​ർ പാ​ല​ക്കാ​പ​റ​ന്പി​ൽ അ​മ​ൽ അ​ശോ​ക​ൻ (22), ച​ക്ക​കാ​നം വാ​വ​ന​കു​ള​ങ്ങ​ര അ​ജീ​ഷ് ഗോ​പി (22), ആ​ശാ​രി​ക്ക​ണ്ടം ത​ട്ടാ​റാ​ത്ത് അ​മ​ൽ സ​ലി (19), ഇ​ല്ലി​പ്പാ​ലം നെ​ല്ലി​ക്കു​ന്നേ​ൽ ബി​ബി​ൻ ബെ​ന്നി (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.
മാ​ർ​ച്ച് 13-ന് ​രാ​ത്രി​യാ​ണ് സം​ഭ​വം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ളും പ​ട്ടാ​ള​ക്കാ​ര​നും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും പ​ത്തോ​ളം ആ​ളു​ക​ൾ ചേ​ർ​ന്ന് പ​ട്ടാ​ള​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. മ​ദ്യ​ക്കു​പ്പി​ക്ക് ത​ല​യ്ക്ക​ടി​യേ​റ്റ് നി​ല​ത്തു​വീ​ണ പ​ട്ടാ​ള​ക്കാ​ര​ന്‍റെ ര​ണ്ടു കൈ​ക​ളും പ്ര​തി​ക​ൾ ച​വി​ട്ടി​യൊ​ടി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഒ​ളി​വി​ലാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​ദി​വ​സം നെ​ടു​ങ്ക​ണ്ട​ത്തെ വീ​ട്ടി​ലെ​ത്തി​യ അ​ക്ര​മി​സം​ഘ​ത്തി​ലെ ഒ​രാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ​തു​ട​ർ​ന്നാ​ണ് അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി​യ​ത്.
മ​റ്റു​ള്ള പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
നെ​ടു​ങ്ക​ണ്ടം സി​ഐ വി.​എ. സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എ.​കെ. സു​ധീ​ർ, എ​സ്ഐ പി.​ജെ. ചാ​ക്കോ, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മു​ജീ​ബ്, സെ​റീ​ന, ബി​ബി​ൻ, പ്രി​ജി​ൻ​സ്, ദീ​പു എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു​ചെ​യ്തു.