മൂ​ല്യ​നി​ർ​ണ​യം: ഞാ​യ​റാ​ഴ്ച ഡി​എ ന​ൽ​ക​ണം
Tuesday, June 22, 2021 10:25 PM IST
തൊ​ടു​പു​ഴ: എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് ഞാ​യ​റാ​ഴ്ച ഡി​എ നി​ഷേ​ധി​ച്ച​ത് പു​നഃപ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സാ​ധാ​ര​ണ നി​ല​യി​ൽ ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ത്താ​ൽ ഞാ​യ​റാ​ഴ്ച ഡി​എ കൊ​ടു​ത്തി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഈ ​വ​ർ​ഷം വ​ള​രെ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ട് മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്ക് പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പോ​ലും അം​ഗീ​ക​രി​ക്കാ​തെ, മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന ആ​നു​കൂ​ല്യം പോ​ലും നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി. ​എം.​ ഫി​ലി​പ്പ​ച്ച​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​എ​ബ്രാ​ഹം, സെ​ക്ര​ട്ട​റി ജോ​യി ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഞാ​യ​റാ​ഴ്ച ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കേ ഡി​എ ന​ൽ​കൂ എ​ന്ന തീ​രു​മാ​നം അം​ഗി​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ഞാ​യ​റാ​ഴ്ച​ത്തെ ഡി​എ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഫോ​ണു​ക​ൾ കൈ​മാ​റി

തൊ​ടു​പു​ഴ: സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന മൊ​ബൈ​ൽ ച​ല​ഞ്ചി​ലേ​ക്ക് മു​ത​ല​ക്കോ​ടം ജ​യ്ഹി​ന്ദ് ലൈ​ബ്ര​റി മൂ​ന്ന് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി.