പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം​മു​റി​ക്ക​ൽ ക​ർ​ഷ​ക​ന്‍റെ അ​വ​കാ​ശം: ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി
Wednesday, June 16, 2021 10:13 PM IST
രാ​ജ​കു​മാ​രി: പ​ട്ട​യ​ഭൂ​മി​യി​ലെ ച​ന്ദ​നം ഒ​ഴി​കെ​യു​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​ന് അ​നു​വാ​ദം ന​ൽ​കി​ക്കൊ​ണ്ട് 24 .10. 2020-ൽ ​ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ ദ​ശാ​ബ്ദ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന് സ്ഥാ​പി​ച്ചു​കി​ട്ടി​യ അ​വ​കാ​ശ​മാ​ണെ​ന്ന് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നേ​താ​ക്ക​ൾ. പ്ര​കൃ​തി​ക്ക് ഏ​റ്റ​വും​വ​ലി​യ സം​ഭാ​വ​ന ന​ൽ​കു​ന്ന മ​ര​ങ്ങ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്രോ​ത്സാ​ഹ​ന​മാ​യാ​ണ് അ​ത്യാ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​ത് വെ​ട്ടി​മാ​റ്റു​വാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്.
പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം വെ​ട്ടു​വാ​ൻ അ​നു​വാ​ദം ഇ​ല്ലെ​ന്നു​വ​ന്നാ​ൽ ആ​രും മ​രം വ​ച്ചു​പി​ടി​പ്പി​ക്കി​ല്ല. ഉ​ള്ള​ത് ന​ശി​പ്പി​ക്കു​വാ​നും ശ്ര​മി​ക്കും. പ​ട്ട​യം എ​ടു​ക്കു​ന്ന വേ​ള​യി​ൽ നി​ല​വി​ലു​ള്ള മ​ര​ങ്ങ​ൾ​ക്കു​ള്ള മ​ര​വി​ല അ​ട​ച്ചാ​ണ് പ​ട്ട​യം എ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് ധാ​രാ​ളം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​റു​മു​ണ്ട്.
നി​ല​വി​ൽ മ​രം മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വി​വാ​ദ​ങ്ങ​ൾ ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു​ണ്ട്.
ഈ ​ഉ​ത്ത​ര​വ് ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത് അ​ഴി​മ​തി ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ അ​വ​കാ​ശം ന​ഷ്ട​പ്പെ​ടു​വാ​ൻ ഇ​ട​യാ​ക​രു​ത്.
പ​ട്ട​യ​ഭൂ​മി​യി​ലെ മ​രം വെ​ട്ടി​യാ​ൽ അ​ത് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ വ​നം വ​കു​പ്പി​ന് ട്രാ​ൻ​സി​റ്റ് പെ​ർ​മി​റ്റും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ പൊ​സ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ഇ​വ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മ​ര​ത്തി​ന്‍റ വി​ല​യു​ടെ ന​ല്ലൊ​രു​ഭാ​ഗം കൈ​ക്കൂ​ലി കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഇ​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ർ. മ​ണി​ക്കു​ട്ട​ൻ, സി.​കെ. മോ​ഹ​ന​ൻ, മൗ​ല​വി മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ൽ കൗ​സ​രി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.