കാ​ല​വ​ർ​ഷം വി​ല്ല​നാ​കു​ന്നു;​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​നം വെ​ല്ലു​വി​ളി​യാ​കു​ന്നു
Monday, June 14, 2021 9:53 PM IST
തൊ​ടു​പു​ഴ: വൈ​ദ്യു​തി ത​ട​സ​വും മൊ​ബൈ​ൽ ഫോ​ണി​ന് റെ​യ്ഞ്ചി​ല്ലാ​ത്ത​തും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ​പ​ഠ​നം അ​സാ​ധ്യ​മാ​ക്കു​ന്നു.​
കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യു​ടെ പ​ല​മേ​ഖ​ല​ക​ളി​ലും വൈ​ദ്യു​തി ത​ട​സം​പ​തി​വാ​കു​ക​യാ​ണ്. ഇ​തു​മൂ​ലം വി​ക്ടേ​ഴ്സ് ചാ​ന​ൽ വ​ഴി സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ക്ലാ​സു​ക​ളും സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ എ​ടു​ക്കു​ന്ന ക്ലാ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ഷ്ട​മാ​കു​ക​യാ​ണ്. ഫോ​ണി​ന് റെ​യ്ഞ്ചി​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്‍റ​ർ​നറ്റ് ക​ണ​ക്ഷ​ൻ എ​ടു​ത്ത് വൈ ​ഫൈ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​വ​ർ​ക്കും വൈ​ദ്യു​തി​ത​ട​സം ചി​ല്ല​റ ബു​ദ്ധി​മു​ട്ട​ല്ല സൃ​ഷ്ടി​ക്കു​ന്ന​ത്.
ചി​ല ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി​ത​ട​സം വേ​ഗ​ത്തി​ൽ ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ല​ഞ്ചെ​രി​വു​ക​ളും കു​ന്നി​ൻ​പ്ര​ദേ​ശ​ങ്ങ​ളും ധാ​രാ​ള​മു​ള്ള ജി​ല്ല​യി​ൽ മ​ഴ​ക്കാ​ല​ത്തു​ണ്ടാ​കു​ന്ന വൈ​ദ്യു​തി ത​ട​സം പ​രി​ഹ​രി​ക്കു​ക ബോ​ർ​ഡി​ന് ത​ന്നെ വെ​ല്ലു​വി​ളി​യാ​ണ്.
ചെ​റി​യ കാ​റ്റു​വീ​ശി​യാ​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ജീ​വ​ന​ക്കാ​ർ​ക്കും വെ​ല്ലു​വി​ളി​യാ​കു​ക​യാ​ണ്.
അ​ധ്യ​യ​നവ​ർ​ഷം ആ​രം​ഭി​ച്ച് ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും ഫോ​ണോ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ജി​ല്ല​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​ർ​ക്ക് വേ​ഗ​ത്തി​ൽ ത​ന്നെ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും. കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ സ്കൂ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ​ഫോ​ണ്‍ ച​ല​ഞ്ചും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
നി​ര​വ​ധി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ ഇ​തോ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ.​ അ​തേസ​മ​യം ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കു​ക​ൾ ശേ​ഖ​രി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്.
സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ണും ലാ​പ്ടോ​പ്പും ന​ൽ​കാ​നു​ള്ള പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു സം​സ്ഥാ​ന​ത്തെ ആ​യി​ര​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യി മാ​റും.​
എ​ന്നാ​ൽ മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കി​ല്ലാ​ത്ത​താ​ണ് ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്നം.​ ഇ​തു പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലും ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്.