ജീ​വ​ന് ഭീ​ഷ​ണി​യാ​യ മ​രം മു​റി​ച്ചു​നീ​ക്കി
Monday, June 14, 2021 9:53 PM IST
വ​ണ്ണ​പ്പു​റം:​ ജീ​വ​ന് ഭീ​ഷ​ണി​യാ​യി റോ​ഡ​രി​കി​ൽ വി​ണ്ടു​കീ​റി നി​ന്ന കൂ​റ്റ​ൻ ഇ​ല​വ് മ​രം പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് മു​റി​ച്ചു​നീ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ കൂ​വ​പ്പു​റം അ​ന്പ​ലം​ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന 70 കാ​ര​നാ​യ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ പൊ​ന്ന​പ്പ​ൻ ത​ന്‍റെ​യും സ​മീ​പ​ത്തെ​യും വീ​ടി​ന് ഭീ​ഷ​ണി​യാ​യി മാ​റി​യ മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.​
പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യാ​കു​ക​യും ജി​ല്ലാ ക​ള​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മരം മു​റി​ച്ചു​നീ​ക്കി​യ​ത്. കാ​റ്റ് വീ​ശി​യാ​ൽ ഏ​തു​സ​മ​യ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ് മ​രം നി​ന്നി​രു​ന്ന​ത്.