ര​ക്ത​ദാ​ന​ത്തി​ൽ നാ​ലു​പ​തി​റ്റാ​ണ്ടി​ലെ സേ​വ​ന​വു​മാ​യി കെ. ​എം. മ​ത്ത​ച്ച​ൻ
Monday, June 14, 2021 9:53 PM IST
ക​രി​മ​ണ്ണൂ​ർ: ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വം തി​രി​ച്ച​റി​ഞ്ഞ് നാ​ലു​പ​തി​റ്റാ​ണ്ടാ​യി ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് ക​രി​മ​ണ്ണൂ​ർ ക​ള​പ്പു​ര​യ്ക്ക​ൽ കെ.​എം.​ മ​ത്ത​ച്ച​ൻ എ​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ.
ക​രി​മ​ണ്ണൂ​ർ മേ​ഖ​ല​യി​ൽ ആ​ർ​ക്കെ​ങ്കി​ലും ര​ക്തം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ സ​ഹാ​യ​ത്തി​നാ​യി ആ​ദ്യം ഓ​ടി​യെ​ത്തു​ന്ന​ത് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ക്ക​ലാ​ണ്. ഫോ​ണ്‍ സൗ​ക​ര്യ​മോ ഇ​ന്ന​ത്തേ​തു​പോ​ലു​ള്ള യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന കാ​ല​യ​ള​വി​ൽ​പോ​ലും രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കി​ളി​യ​റ​യി​ലു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് ദൂ​രെ​നി​ന്നു പോ​ലും ആ​ളു​ക​ൾ ഈ ​ആ​വ​ശ്യ​വു​മാ​യി എ​ത്തു​മാ​യി​രു​ന്നു.
യാ​ദൃ​ച്ഛിക​മാ​യാ​ണ് ഇ​ദ്ദേ​ഹം ര​ക്ത​ദാ​ന​ത്തി​ലേ​ക്കു ക​ട​ന്നു വ​ന്ന​ത്. മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ കാ​ണു​വാ​ൻ പോ​യ​പ്പോ​ൾ മ​ക​ന്‍റെ ചി​കി​ത്സാ​ർ​ഥം നി​ർ​ധ​ന​യാ​യ മാ​താ​വ് ഏ​റെ ദു​ഖ​ത്തോ​ടെ പ​ല​രോ​ടും ര​ക്തം ന​ൽ​കാ​മോ എ​ന്ന് ചോ​ദി​ച്ചു​ന​ട​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.​അ​ന്ന് ര​ക്തം ന​ൽ​കാ​ൻ ആ​ളു​ക​ൾ​ക്ക് ഭ​യ​മാ​യി​രു​ന്ന​തി​നാ​ൽ ആ​രും മു​ന്നോ​ട്ടു​വ​ന്നി​ല്ല.​ ഉ​ട​ൻ ത​ന്നെ ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​വു​ക​യും ര​ക്തം ന​ൽ​കി ആ ​മ​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. ​ഈ സം​ഭ​വ​ത്തി​ലൂ​ടെ ര​ക്ത​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ മ​ത്ത​ച്ച​ൻ യു​വാ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഉ​ട​ൻ ത​ന്നെ ഇ​ട​വ​കത​ല​ത്തി​ൽ ര​ക്ത ദാ​ന സേ​ന രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​
ക​രി​മ​ണ്ണൂ​ർ ഇ​ട​വ​ക​യി​ലെ സി​വൈ​എം പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.​ അ​ന്നു തു​ട​ങ്ങി​യ ഈ ​പു​ണ്യ​പ്ര​വൃ​ത്തി ജീ​വി​ത​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റും തൊ​ടു​പു​ഴ കാ​ഡ്സ് ഡ​യ​റ​ക്ട​റു​മാ​ണ്.​ മു​ൻ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യ ഇ​ദ്ദേ​ഹം മി​ക​ച്ച ക​ർ​ഷ​ക​ൻ​കൂ​ടി​യാ​ണ്.