മ​രം​വെ​ട്ട്: അ​ടി​മാ​ലി​യി​ലും പ​രി​ശോ​ധ​ന
Monday, June 14, 2021 9:51 PM IST
അ​ടി​മാ​ലി: അ​ന​ധി​കൃ​ത മ​രം​വെ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം വ​കു​പ്പ് ഇ​ടു​ക്കി ജി​ല്ല​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10-ന് ​അ​ടി​മാ​ലി ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സി​ൽ വ​നം വ​കു​പ്പ് അ​ന്വേ​ഷ​ണ​സം​ഘം എ​ത്തി. ഉ​ത്ത​ര മേ​ഖ​ല വി​ജി​ല​ൻ​സ് സി​സി​എ​ഫ് ദേ​വ​പ്ര​സാ​ദ്, തി​രു​വ​ന​ന്ത​പു​രം ഡി​എ​ഫ്ഒ എ. ​ഷാ​ന​വാ​സ്, കോ​ത​മം​ഗ​ലം ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് എ​ത്തി​യ​ത്.
2020 മാ​ർ​ച്ച് മു​ത​ൽ പാ​സ് ന​ൽ​കി മു​റി​ച്ചി​ട്ടു​ള്ള മ​ര​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​താ​തു​ദി​വ​സം പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റി​ന് ന​ൽ​കു​മെ​ന്ന് ഡി​എ​ഫ്ഒ ഷാ​ന​വാ​സ് അ​റി​യി​ച്ചു. ചി​ന്നാ​ർ നി​ര​പ്പി​ൽ പു​റു​ന്പോ​ക്കി​ൽ നി​ന്നി​രു​ന്ന മൂ​ന്ന് ഈ​ട്ടി മ​ര​ങ്ങ​ൾ വെ​ട്ടി ഉ​രു​പ്പ​ടി​ക​ളാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​യി ആ​രോ​പ​ണ​മു​ണ്ട്.