ഇ​ട​മ​ല​ക്കു​ടി​യി​ലെ വെ​ടി​വ​യ്പ്: തോ​ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
Monday, June 14, 2021 9:51 PM IST
മൂ​ന്നാ​ർ: ഇ​ട​മ​ല​ക്കു​ടി​യി​ൽ ആ​ദി​വാ​സി യു​വാ​വി​നെ വെ​ടി​വ​യ്ക്കാ​നു​പ​യോ​ഗി​ച്ച തോ​ക്ക് പോ​ലീ​സ് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ട​മ​ല​ക്കു​ടി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തോ​ക്ക് ക​ണ്ടെ​ത്തി​യ​ത്.
വെ​ടി ഉ​തി​ർ​ത്ത സ്ഥ​ല​ത്തി​നു സ​മീ​പ​മു​ള്ള ഏ​ല​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ടു​ത്ത നാ​ട​ൻ തോ​ക്ക്. അ​തേ​സ​മ​യം പ്ര​തി ല​ക്ഷ്മ​ണ​നെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മൂ​ന്നാ​ർ എ​സ്ഐ ടി.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ജ​ഐ​സ്ഐ ര​തീ​ഷ്, സി​പി​ഒ സു​രേ​ഷ്, സാ​നു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ട​മ​ല​ക്കു​ടി​യി​ലെ ഇ​രു​പ്പു​ക​ല്ല് കു​ടി സ്വ​ദേ​ശി​യാ​യ സു​ബ്ര​ഹ്മ​ണ്യ​ന് കൃ​ഷി​യി​ട​ത്തി​ൽ പ​ണി​യു​ന്പോ​ൾ വെ​ടി​യേ​റ്റ​ത്.