ഭ​ര​ണ​സ്തം​ഭ​ന​മെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്
Monday, June 14, 2021 9:51 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​സ്തം​ഭ​ന​മാ​ണെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന്്് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി, മു​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​ണി കു​ളം​പ​ള്ളി, ജോ​യി വെ​ട്ടി​ക്കു​ഴി എ​ന്നി​വ​ർ അ​റി​യി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ച​രീ​തി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.
അ​ടി​സ്ഥാ​ന പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു​ക്കി​യാ​ണ് ന​ഗ​ര​സ​ഭ 100 കി​ട​ക്ക​ക​ളു​ള്ള ഡി​സി​സി സെ​ന്‍റ​ർ ഒ​രു​ക്കി​യ​ത്. ഇ​തി​നാ​യി 20 ല​ക്ഷം രൂ​പ​യോ​ളം ന​ഗ​ര​സ​ഭ ചെ​ല​വ​ഴി​ച്ചു. കൂ​ടാ​തെ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ കോ​വി​ഡ് ഹെ​ൽ​പ് ഡ​സ്ക് കാ​ര്യ​ക്ഷ​മ​മാ​ണ്. ആം​ബു​ല​ൻ​സും മ​റ്റ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ച​ല​ഞ്ചി​ലൂ​ടെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കും പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ എ​ത്തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള തു​ക​യും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഇ​ൻ​സെ​ന്‍റീ​വ് ഇ​ന​ത്തി​ലു​ള്ള തു​ക​യും പൂ​ർ​ണ​മാ​യും കൊ​ടു​ത്തു തീ​ർ​ത്തു.
ഇ​തി​നു​മു​ന്പ് ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ചി​ല അം​ഗ​ങ്ങ​ൾ റേ​യ്ഞ്ച് പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ണി​ച്ച​തു​മൂ​ല​മാ​ണ് ഓ​ണ്‍​ലൈ​ൻ കൗ​ണ്‍​സി​ൽ യോ​ഗം മാ​റ്റി​വ​ച്ച​ത്. എ​ല്ലാ അം​ഗ​ങ്ങ​ളെ​യും സ​ഹ​ക​രി​പ്പി​ച്ചു​പോ​കു​വാ​നാ​ണ് ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കു​ന്ന​ത്.
നി​കു​തി കു​ടി​ശി​ക ഉ​ൾ​പ്പ​ടെ അ​ഞ്ചു​കോ​ടി​യോ​ളം രൂ​പ പി​രി​ച്ചെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും യ​ഥാ​ർ​ഥ വ​സ്തു​ത​ക​ൾ മ​റ​ച്ചു​വ​ച്ച് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ ചി​ല വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.