മ​ഞ്ഞ​ക്കു​ഴി​യി​ൽ മാ​ലി​ന്യം നീ​ക്കാ​ൻ സം​വി​ധാ​ന​മി​ല്ല
Sunday, June 13, 2021 10:05 PM IST
രാ​ജ​കു​മാ​രി: മ​ഞ്ഞ​ക്കു​ഴി​യി​ൽ വ​ഴി​യോ​ര​ത്ത് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യി​ട്ടും മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല.
രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ൾ ചേ​രു​ന്ന എ​സ്റ്റേ​റ്റ് ഭാ​ഗ​ത്ത് ര​ണ്ടി​ട​ത്താ​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സം​ഭ​ര​ണി നി​റ​ഞ്ഞു കി​ട​ക്കു​ക​യു​മാ​ണ്.
പ്ലാ​സ്റ്റി​ക്, അ​ടു​ക്ക​ള മാ​ലി​ന്യ​ങ്ങ​ൾ അ​ട​ക്കം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത് ദു​ർ​ഗ​ന്ധ​ത്തി​നും കാ​ര​ണ​മാ​കു​ന്നു. തെ​രു​വു​നാ​യ്ക്ക​ളും മ​റ്റും വ​ലി​ച്ചി​ഴ​ച്ച് മാ​ലി​ന്യ​ങ്ങ​ൾ വ​ഴി​യി​ലേ​ക്കും വ്യാ​പി​ച്ചു​കി​ട​ക്കു​ക​യാ​ണ്. മ​ഴ ആ​രം​ഭി​ച്ചാ​ൽ ഇ​വ ഒ​ഴു​കി റോ​ഡാ​കെ മ​ലി​ന​മാ​യി മാ​റും. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ചി​രു​ന്ന​ത് കോ​വി​ഡ് മൂ​ലം മു​ട​ങ്ങി​യ​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്.