കോ​വി​ഡ് വ്യാ​പ​നം: മാ​ന​സി​ക പി​രി​മു​റു​ക്കം കൂ​ടു​ന്നു
Sunday, June 13, 2021 10:05 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് ര​ണ്ടാംവ്യാ​പ​ന​ത്തി​ൽ മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു.
ആ​ദ്യത​രം​ഗ​ത്തേ​ക്കാ​ൾ വ​ലി​യ പ്ര​തി​സ​ന്ധി സാ​ന്പ​ത്തി​ക സാ​മൂ​ഹ്യ മേ​ഖ​ല​ക​ളി​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​തി​നൊ​പ്പം ഒ​റ്റ​പ്പെ​ട​ലു​ക​ളും കോ​വി​ഡി​നൊ​പ്പം ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും വ​ർ​ധി​ക്കു​ന്ന​തോ​ടെ നി​ര​വ​ധി പേ​രു​ടെ ജീ​വി​ത​മാ​ണ് വ​ഴിമു​ട്ടു​ന്ന​ത്.​ ഇ​തി​ന് വ്യ​ക്ത​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ജി​ല്ലാ മാ​ന​സി​ക ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ഹെ​ൽ​പ്‌ലൈൻ ന​ന്പ​റു​ക​ളി​ൽ ല​ഭി​ക്കു​ന്ന​ത്. മ​ന​സ് ത​ള​ർ​ന്ന നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ദി​വ​സ​വും സ​ഹാ​യം തേ​ടു​ന്ന​ത്.
ഈവ​ർ​ഷം ഇ​തു​വ​രെ 1400 ഓ​ളം അ​ധി​കം ഫോ​ണ്‍ കോ​ളു​ക​ളാ​ണ് കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹെ​ൽ​പ്പ് ഡെ​സ്കി​ലെ​ത്തി​യ​ത്. ഇ​തി​ൽ 320 എ​ണ്ണം വി​വി​ധ മാ​ന​സി​ക സ​മ്മ​ർ​ദ്ദം അ​നു​ഭ​വി​ക്കു​ന്ന​വ​രാ​യി​രു​ന്നു. 290 പേ​ർ ഉ​റ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ളു​മാ​യും വി​ളി​ച്ചു. കോ​വി​ഡ് രോ​ഗ​ത്ത​ക്കു​റി​ച്ചു​ള്ള പേ​ടി​യും ഉ​ത്ക​ണ്ഠ​യു​മാ​യി 183 പേ​രും ബ​ന്ധ​പ്പെ​ട്ടു. ഇ​തി​ൽ അ​ഞ്ച് പേ​രി​ൽ വി​ഷാ​ദരോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെത്തുട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണ്.
ക​ഴി​ഞ്ഞ ജ​നു​വ​രിമു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കാ​ൻ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ലിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടെ മാ​ന​സി​കനി​ല പ​രി​ശോ​ധി​ക്കാ​ൻ അ​വ​രെ ഹെ​ൽ​പ്പ് ഡെസ്ക്കി​ൽ നി​ന്നും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടും. പോ​സി​റ്റീ​വാ​കു​ന്പോ​ഴും തു​ട​ർ​ന്ന് അ​ഞ്ച്, പ​ത്ത് ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക​ളി​ലും ഫോ​ണി​ൽ വി​ളി​ക്കും. ഇ​ത്ത​ര​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തുവ​രെ 62403 കോ​ളു​ക​ൾ ആ​ദ്യ​വും ഇ​തി​നു തു​ട​ർ​ച്ച​യാ​യി 94279 കോ​ളു​ക​ളും പോ​സി​റ്റീ​വാ​യ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ വി​ളി​ച്ചു.
ജി​ല്ല​യി​ൽ 90 കൗ​ണ്‍​സി​ല​ർ​മാ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സി​നും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ടï്. ഇ​വ​ർ കോ​വി​ഡ് ബാ​ധി​ത​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രെ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യും പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​വ​ർ​ക്ക് മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ദ്ധ​ന്‍റ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. ഒ​രു കൗ​ണ്‍​സി​ല​ർ ഒ​രുദി​വ​സം 30 പേ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടും. അ​ഞ്ച് ദി​വ​സം കൂ​ടു​ന്പോ​ഴും വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കും.
ഇ​തി​നൊ​പ്പം 26 മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ലും ഉ​റ​ക്ക​പ്ര​ശ്ന​ങ്ങ​ളും ഉ​ത്ക​ണ്ഠ​യു​മാ​ണ് വി​ളി​ക്കു​ന്ന​വ​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്. 1953 വ​യോ​ജ​ന​ങ്ങ​ളെ വി​ളി​ച്ചും കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തി​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ കു​ട്ടി​ക​ൾ​ക്കാ​യി സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചി​രി എ​ന്ന പേ​രി​ൽ മാ​ന​സി​ക ഉ​ല്ലാ​സ പ​രി​പാ​ടി​യും ന​ട​ത്തു​ന്നു​ണ്ട്. പ​ണി​ക്ക​ൻ​കു​ടി, വ​ണ്ണ​പ്പു​റം, പെ​ട്ടി​മു​ടി എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ന​വാ​സി മേ​ഖ​ല​ക​ൾ​ക്കാ​യി മാ​ന​സി​കാ​രോ​ഗ്യ ക്യാ​ന്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്നു​ണ്ട്.