കാ​ൻ​സ​ർ ബാ​ധി​ത​നാ​യ യു​വാ​വ് സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു
Sunday, June 13, 2021 12:20 AM IST
ചെ​റു​തോ​ണി: വാ​ർ​ത്ത​ക​ളു​ടെ ലോ​ക​ത്തും സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന യു​വാ​വ് ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​വ​രാ​ൻ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ജി​ല്ലാ ആ​സ്ഥാ​ന​ത്ത് ഒ​രു ദി​ന​പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ടി.​ബി. ബാ​ബു​ക്കു​ട്ട​ന്‍റെ ജീ​വി​തം പെ​ട്ട​ന്നാ​ണ് മാ​റി​മ​റി​ഞ്ഞ​ത്.

ര​ണ്ടു​മാ​സം മു​ന്പ് ശ​രീ​ര​മാ​സ​ക​ലം നു​റു​ങ്ങു​ന്ന വേ​ദ​ന​യോ​ടെ​യാ​ണ് രോ​ഗം ആ​രം​ഭി​ച്ച​ത്. ഇ​ടു​ക്കി, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ൾ​ട്ടി​പ്പി​ൾ മൈ​ലോ​മ എ​ന്ന മ​ഹാ​രോ​ഗ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ചി​കി​ത്സ ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ കോ​വി​ഡും ന്യൂമോ​ണി​യ​യും പി​ടി​പെ​ട്ട​തി​നെ​തു​ട​ർ​ന്ന് കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡ് ഭേ​ദ​പ്പെ​ട്ടു​വെ​ങ്കി​ലും ന്യുമോ​ണി​യ​യോ​ടൊ​പ്പം മ​ജ്ജ​യ്ക്കു​ള​ളി​ലെ അ​ർ​ബു​ദ​രോ​ഗം ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. ഒ​രു​ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്ക് മു​പ്പ​തി​നാ​യി​ര​ത്തി​ൽ അ​ധി​കം രൂ​പ വേ​ണ്ടി​വ​രു​ന്നു​ണ്ട്. കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ ബാ​ബു​ക്കു​ട്ട​ന് വെ​ള​ള​ക്ക​യ​ത്ത് പെ​രി​യാ​ർ തീ​ര​ത്തു​ള​ള 15 സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​യു​ള​ള​ത്. 2018-ലെ ​പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള​ള ശ്ര​മം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ഹാ​രോ​ഗം ബാ​ബു​ക്കു​ട്ട​നെ പി​ടി​കൂ​ടി​യ​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടേ​യും സ​ഹാ​യ​ത്താ​ലാ​ണ് ഇ​തു​വ​രെ​യു​ള​ള ചി​കി​ത്സ​ക​ൾ ന​ട​ത്തി​യ​ത്. ചെ​റു​തോ​ണി​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ബാ​ബു​കു​ട്ട​നു​വേ​ണ്ടി ചി​കി​ത്സാ സ​ഹാ​യ​നി​ധി സ്വ​രൂ​പി​ക്കു​ന്ന​ത്.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഇ​ടു​ക്കി ശാ​ഖ​യി​ൽ ചി​കി​ത്സാ സ​ഹാ​യ​നി​ധി​ക്കാ​യി ആ​രം​ഭി​ച്ചി​ട്ടു​ള​ള പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ലേ​ക്ക് ഉ​ദാ​ര​മ​തി​ക​ളാ​യ​വ​രു​ടെ സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 0123073000060275, ഐ​എ​ഫ്എ​സ് സി : SIBL0000123, ​സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഇ​ടു​ക്കി ബ്രാ​ഞ്ച്.