കോ​വി​ഡ്: കൂടുതൽ സഹായങ്ങളുമായി കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഹെൽപ്പ് ഡെസ്ക്
Tuesday, May 11, 2021 11:27 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കോ​വിഡ് ​ഹെ​ൽ​പ്പ് ഡെസ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് തി​രു​മാ​നി​ച്ചതാ​യി പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 12 ദി​വ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റ് ഭാ​ഗ​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ കോ​വി ഡ് ​രോ​ഗി​ക​ൾ​ക്ക് ടെ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് പോ​കു​ന്ന​തി​നും ചി​കിത്സാ ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് രോ​ഗി​ക​ളെ എ​ത്തി​ക്കു​ന്ന​തി​നും സു​ഖം പ്രാ​പി​ക്കു​ന്നവ​രെ തി​രി​ച്ച് വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കോ​വിഡ് ​പോ​സിറ്റീവ് ആ​യ​തു മൂ​ല​വും സ​ന്പ​ർ​ക്കം ഉ​ണ്ടാ​യതിന്‍റെ പേ​രി​ലും ക്വാ​റ​ന്‍റൈനി​ലി​രി​ക്കു​ന്ന അ​ർ​ഹ​രാ​യ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും നി​ത്യോപ​കയോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ൽ കോ​വിഡ് ​മൂ​ലം മ​രി​ച്ച​വ​രു​ടെ ആ​ശ്രിത​ർ​ക്ക് ബാ​ങ്കി​ന്‍റെ പൊ​തുഫ​ണ്ടി​ൽ നി​ന്നും പ​തി​നാ​യി​രം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ലു​ള്ള രോ​ഗി​ക​ളെയും രോ​ഗം മൂ​ലം ക്ലേ​ശി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​നു​മു​ള്ള ഭ​ര​ണസ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​വ​ർ​ത്ത​നം ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യി മാ​റി​യി​ട്ടു​ണ്ട്.