ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കും
Tuesday, May 11, 2021 11:27 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഓ​ക്്സി​ജ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, പീ​രു​മേ​ട് താ​ലൂ​ക്ക്് ആ​ശു​പ​ത്രി​യി​ലും ഉ​ട​ൻ പ്ലാ​ന്‍റു​ക​ൾ ആ​രം​ഭി​ക്കും.
ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാ​മ​ത്തെ പ്ലാ​ന്‍റും ഉ​ട​ൻ ആ​രം​ഭി​ക്കും. ഇ​തി​ന്‍റെ ടെ​ൻഡർ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും. ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്ത് നി​ന്നെ​ത്തി​ക്കു​ന്ന ഓ​ക്സി​ജ​ൻ ആ​ണ് ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഉ​പ​യോ​ഗം പ​ത്തി​ര​ട്ടി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വേ​ഗ​ത്തി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ വി​ത​ര​ണം സാ​ധ്യ​മാ​കു​ന്നി​ല്ല. എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് വാ​ർ റൂ​മി​ൽ ജി​ല്ല​യ്ക്കാ​യി ഒ​രു ഡെ​പ്യൂ​ട്ടി ക​ള​ക്ട​റെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തി​യ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം നി​ർ​ദ്ദേ​ശി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ദ​വി​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽപ്പോ​ലും ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ഇ​ല്ല.

പീ​രു​മേ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ടു​ക്കി​യി​ൽ ശേ​ഷി കൂ​ടി​യ കേ​ന്ദ്രീ​കൃ​ത ഓ​ക്്സി​ജ​ൻ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ത്താ​ൻ ക​ഴി​യും. പീ​രു​മേ​ട്ടി​ൽ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളു​ണ്ടെ​ങ്കി​ൽ അ​ത് തു​റ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും പ​രി​ശോ​ധി​ക്കും.

ജി​ല്ല​യി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ കി​ട​ക്ക​ക​ളു​ടെ കു​റ​വ് ഉ​ട​ൻ പ​രി​ഹ​രി​ക്കും. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കി​ട​ക്ക​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കും. വ​ണ്ട​ൻ​മേ​ട് പി​എ​ച്ച് സി​യി​ലും ഇ​ടു​ക്കി പാ​റേ​മാ​വ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം കൂ​ട്ടും.

ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ദി​ന​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ൽ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി എ​ത്തു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. പു​റ​ത്തി​റ​ങ്ങു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചി​ല​ർ ഓ​രോ സാ​ധ​നം ഓ​രോ ദി​വ​സ​വും വ​ന്ന് വാ​ങ്ങു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​വ​തും ഒ​രാ​ഴ്ച​ത്തേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ ഒ​ന്നി​ച്ചു വാ​ങ്ങ​ണം. അ​ല്ലെ​ങ്കി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം തേ​ട​ണം. ജ​ന​ങ്ങ​ളു​ടെ സേ​വ​ന​ത്തി​നാ​യി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ്, എ​ഡി​എം എം.​ടി.​അ​നി​ൽ​കു​മാ​ർ, ഡി​എം​ഒ ഡോ. ​എ​ൻ.​പ്രി​യ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഡോ. ​സു​ജി​ത് സു​കു​മാ​ര​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി വി.​എ.​നി​ഷാ​ദ് മോ​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.