ലോ​ക്ഡൗ​ണ്‍ ലം​ഘ​നം: 74 പേ​ർ​ക്കെ​തി​രേ കേ​സ്
Tuesday, May 11, 2021 11:27 PM IST
തൊ​ടു​പു​ഴ: ലോ​ക് ഡൗ​ണ്‍ നി​യ​മ ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ന​ലെ 74 ആ​ളു​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 495 പെ​റ്റി കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 1054 പേ​രെ താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ച്ചു.
ജി​ല്ല​യി​ലെ നാ​ല് അ​ന്ത​ർ സം​സ്ഥാ​ന ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും കാ​ന​ന പാ​ത​ക​ളി​ലും പോ​ലീ​സും ഇ​ത​ര വ​കു​പ്പു​ക​ളും ചേ​ർ​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്.
ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും തു​ട​രു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.