കോ​വി​ഡ് മ​ര​ണം! സം​സ്കാ​ര​ത്തി​നു​ള്ള ഫീ​സ് ക​ള​ക്ട​ർ ഇ​ട​പെ​ട്ട് ഒ​ഴി​വാ​ക്കി
Tuesday, May 11, 2021 11:27 PM IST
വെ​ള്ളി​യാ​മ​റ്റം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് 5000 രൂ​പ ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള ശ്ര​മം ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ട് പ​രി​ഹ​രി​ച്ചു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​ന​മാ​യ വി​ഹാ​യ​സി​ലാ​ണ് സം​ഭ​വം. നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ഇ​ത്ര​യും തു​ക ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് വി​വാ​ദ​മാ​യ​ത്.

തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മേ​ത്തൊ​ട്ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്കാ​ര​ത്തി​നാ​യി ഇ​വി​ടെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് വ​ലി​യ തു​ക ഫീ​സ് ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത്. നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഈ ​തു​ക ന​ല്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഇ​തേത്തുട​ർ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ വി​വ​രം ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ ദി​നേ​ശ​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ട് തു​ക അ​ട​പ്പി​ക്കാ​തെ ത​ന്നെ സം​സ്കാ​ര​ത്തി​ന് ക്ര​മീ​ക​ര​ണം ഒ​രു​ക്കി.​

എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു ശ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ത്താ​ൻ നി​ല​വി​ൽ 5000 രൂ​പ​യാ​ണ് ഫീ​സെ​ന്നും ഈ ​തു​ക കു​റ​വ് ചെ​യ്യ​ണ​മെ​ങ്കി​ൽ പു​തി​യ ബൈ​ലോ ഭേ​ദ​ഗ​തി അം​ഗീ​ക​രി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ആ​വ​ശ്യ​മാ​ണെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ സം​സ്കാ​രം സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന് എ​തി​ർ​പ്പി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.