ഹെ​ൽ​പ് ഡെ​സ്ക്
Monday, May 10, 2021 10:51 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ​ർ​വീ​സും സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​യും സം​യു​ക്ത​മാ​യി പൊ​തു​ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ച്ചു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ജീ​വ​ൻ ര​ക്ഷ മ​രു​ന്നു​ക​ൾ, ആ​ഹാ​രം എ​ന്നി​വ ക​ട്ട​പ്പ​ന​യി​ലെ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നും മ​റ്റു ക​ട​ക​ളു​മാ​യി സം​യു​ക്ത​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക. പ​ണ​മി​ട​പാ​ടു​ക​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ഓ​ണ്‍​ലൈ​ൻ വ​ഴി​യോ അ​ല്ലാ​തെ​യോ ഏ​ർ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്നു​വേ​ണ്ട സാ​ധ​ന​ങ്ങ​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തു​മാ​ണെ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​കെ. സ​ന്തോ​ഷ് കു​മാ​ർ അ​റി​യി​ച്ചു. കോ​വി​ഡ് വ്യാ​പ​ന ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്പോ​ൾ ആ​ളു​ക​ൾ പ​ര​മാ​വ​ധി പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സു​മാ​യി ആ​ളു​ക​ൾ​ക്ക് ഏ​തു​സ​മ​യ​വും ബ​ന്ധ​പ്പെ​ടാം. 8089189101, 04868 272300, 9497920156.
പീ​രു​മേ​ട്: നി​യു​ക്ത പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ന്‍റെ ഓ​ഫി​സ് കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് ഹെ​ൽ​പ് ഡെ​സ്കും അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ആം​ബു​ല​ൻ​സും സേ​വ​ന​വും ആ​രം​ഭി​ച്ചു. ആം​ബു​ല​ൻ​സ് സേ​വ​നം സൗ​ജ​ന്യ​മാ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹെ​ൽ​പ് ഡ​സ്ക് പ്ര​വ​ർ​ത്തി​ക്കും. പ​തി​നെ​ട്ട് വോ​ള​ണ്ടി​യ​ർ​മാ​രും ര​ണ്ടു കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രും പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ജ്ജ​രാ​കും.
രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ പീ​രു​മേ​ട് ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. സ​തീ​ശ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി.​എ​ൻ. സു​ജി​ത്, വാ​ഴൂ​ർ സോ​മ​ൻ, ആ​ർ. തി​ല​ക​ൻ, ഹെ​ൽ​പ് ഡെ​സ്ക് കോ​ ഓർ​ഡി​നേ​റ്റ​ർ ആ​ർ. വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​ർ 04869 232254, കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ: ര​ഞ്ജി​ത് ശ്രീ​നി - 9947991967, ആ​ർ.​വി​നോ​ദ് - 9744252198.