താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്ക​ണം
Monday, May 10, 2021 10:47 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നി​ല​വി​ൽ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യും തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യു​മാ​ണ് കോ​വി​ഡ് ചി​കി​ത്സ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
മ​റ്റു​ള്ള സം​വി​ധാ​ന​മെ​ല്ലാം ഫ​സ്റ്റ് ലൈ​ൻ, സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളോ വെ​ന്‍റി​ലേ​റ്റ​ർ സം​വി​ധാ​ന​ങ്ങ​ളോ ഒ​ന്നു​മി​ല്ല. ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഉ​ട​ൻ​ത​ന്നെ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ക.
എ​ന്നാ​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ശു​പ​ത്രി കോ​വി​ഡ് രോ​ഗി​ക​ളെ​കൊ​ണ്ട് നി​റ​ഞ്ഞു​ക​വി​ഞ്ഞു. രോ​ഗം കൂ​ടു​ത​ൽ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലാ​യാ​ൽ നി​യ​ന്ത്രി​ക്കാ​ൻ വ​ള​രെ പാ​ടു​പെ​ടേ​ണ്ട​താ​യി വ​രു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ രോ​ഗം ഭേ​ദ​മാ​യി വീ​ട്ടി​ൽ പോ​കു​ക​യോ, ഡി​സ്ചാ​ർ​ജ് വാ​ങ്ങി മ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റു​ക​യോ അ​തു​മ​ല്ലെ​ങ്കി​ൽ മ​ര​ണ​പ്പെ​ടു​ക​യോ ചെ​യ്യ​ണം ഇ​വി​ടെ മ​റ്റൊ​രു രോ​ഗി​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​ൻ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​മാ​ലി, ക​ട്ട​പ്പ​ന, നെ​ടു​ങ്ക​ണ്ടം, പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ​കൂ​ടി കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ച്ചാ​ൽ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നും മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കു​വാ​നും സാ​ധി​ക്കും. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി കു​റ​ച്ചു ബെ​ഡു​ക​ൾ മാ​റ്റി​വ​ച്ചാ​ൽ മ​തി​യാ​കും.
ഇ​പ്പോ​ൾ ഹൈ​റേ​ഞ്ചി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തു​നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കാ​ണ് രോ​ഗി​ക​ൾ വ​രു​ന്ന​ത്. പു​തി​യ രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ ആ​രോ​ഗ്യ പ്ര​വ​ർ​ത്തി​ക​ർ വി​ഷ​മി​ക്കു​ക​യാ​ണ്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു സം​വി​ധാ​ന​മൊ​രു​ക്കി കോ​വി​ഡ് ചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.