സ​ർ​ക്കാ​ർ നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കും: ജി​ല്ലാഭ​ര​ണ​കൂ​ടം
Friday, May 7, 2021 10:20 PM IST
ഇ​ടു​ക്കി: തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ​ക്ക് ത​ട​സം വ​രാ​തെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ജി​ല്ലാക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന എംപിയു​ടേ​യും എം​എ​ൽ​എ മാ​രു​ടേ​യും കോ​വി​ഡ് പ്ര​തി​രോ​ധ താ​ലൂ​ക്ക്, ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
തോ​ട്ടം മേ​ഖ​ല​യി​ല​ട​ക്കം തൊ​ഴി​ലാ​ളി​ക​ൾ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ജോ​ലി​ക്കാ​യി എ​ല്ലാ​ദി​വ​സ​വും വ​ന്നു പോ​കു​ന്ന പ​തി​വ് അ​നു​വ​ദി​ക്കേ​ണ്ട​ന്നാ​ണ് തീ​രു​മാ​നം. അ​തി​നാ​ൽ അ​ടു​ത്ത പ​ത്തു ദി​വ​സം അ​ന്യ സം​സ്ഥാ​ന​ത്ത് നി​ന്ന് ജോ​ലി​ക്കാ​രെ അ​നു​വ​ദി​ക്കി​ല്ല. എ​ന്നാ​ൽ ല​യ​ങ്ങ​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് ചെ​റി​യ തോ​തി​ൽ തോ​ട്ടം മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കും.
ക​ട്ട​പ്പ​ന, മൂ​ന്നാ​ർ, തൊ​ടു​പു​ഴ തു​ട​ങ്ങി ജി​ല്ല​യി​ലെ തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റു​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ പോ​ലീ​സി​ന്‍റെ​യും ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പാ​തി ക​ട​ക​ൾ വീ​തം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കും.
ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഐ​സി​യു ബെ​ഡ്, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ണ്ട്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​ൻ ഓ​രോ ആ​ശു​പ​ത്രി​ക​ളി​ലും ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഡൊ​മി​സി​ല​ിയറി കെ​യ​ർ സെ​ന്‍റ​റു​ക​ൾ തു​റ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. പ്ര​ത്യ​ക്ഷ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും കാ​ര്യ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​തെ വീ​ടു​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യാ​ൻ വേ​ണ്ട​ത്ര സൗ​ക​ര്യ​മി​ല്ലാ​ത്ത രോ​ഗി​ക​ളെ​യാ​ണ് ഡൊ​മി​സി​ലിയ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് മാ​റ്റു​ക.
ജി​ല്ല​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്‌ടർ പ​റ​ഞ്ഞു. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന് പു​റ​മെ സ​ർ​ക്കാ​രി​ൽ നി​ന്നും 300 ജം​ബോ സി​ലി​ണ്ട​റു​ക​ൾ കൂ​ടി എ​ത്തി​ക്കും.
ക​പ്പ​ൽ നി​ർ​മാ​ണ ശാ​ല​യി​ൽ നി​ന്നും 81 സി​ല​ണ്ട​ർ ഇ​ന്ന​ലെ ല​ഭി​ച്ചു. ഇ​ന്ന് 150 എ​ണ്ണം ല​ഭി​ക്കും. വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 609 സി​ലി​ണ്ട​റു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​ൽ മു​ന്നൂ​റെ​ണ്ണം ആ​ശു​പ​ത്രി, മെ​ഡി​ക്ക​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ക്സി​ജ​ൻ സി​ല​ണ്ട​റാ​ക്കി മാ​റ്റി​യി​ട്ടു​ണ്ട്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് നി​ല​വി​ൽ ഓ​ക്സി​ജ​ൻ സി​ല​ണ്ട​റു​ക​ൾ ന​ല്കു​ന്നു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​നി​യും ന​ൽ​കു​മെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ഡീ​ൻ കു​ര്യ​ക്കോ​സ് എം​പി, എം​എ​ൽ​എ മാ​രാ​യ പി.​ജെ. ജോ​സ​ഫ്, റോ​ഷി അ​ഗ​സ്റ്റി​ൻ, എ​സ്.​ രാ​ജേ​ന്ദ്ര​ൻ, ഇ. ​എ​സ്.​ ബി​ജി​മോ​ൾ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ ക​റു​പ്പ​സാ​മി, എ​ഡി​എം അ​നി​ൽ കു​മാ​ർ, ഡി​എം​ഒ ഡോ. ​പ്രി​യ എ​ൻ, ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ വി​വി​ധ വ​കു​പ്പ് ത​ല മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.