നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കും : വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​നം
Thursday, May 6, 2021 9:42 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​ന്നു. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. തി​രി​ച്ച​റി​യി​ൽ കാ​ർ​ഡോ വ്യ​ക്ത​മാ​യ രേ​ഖ​ക​ളോ ഇ​ല്ലാ​ത്ത​വ​രെ തി​രി​ച്ച​യ​ക്കു​ന്നു​ണ്ട്. നാ​ളെ മു​ത​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. ഇ​തി​നി​ടെ മ​തി​യാ​യ രേ​ഖ​ക​ൾ കാ​ണി​ക്കു​ന്ന​വ​രെ​യും അ​കാ​ര​ണ​മാ​യി ത​ട​ഞ്ഞു നി​ർ​ത്തു​ന്ന​താ​യു​ള്ള പ​രാ​തി​യും ചി​ല​യി​ട​ങ്ങ​ളി​ൽ നി​ന്നും ഉ​യ​രു​ന്നു​ണ്ട്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​യും ഇ​പ്പോ​ൾ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണ്. തൊ​ഴി​ലി​ട​ങ്ങ​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​ത​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ രേ​ഖ​ക​ൾ കാ​ണി​ച്ചാ​ലും അ​വ​രു​ടെ മേ​ൽ​വി​ലാ​സം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ക​ട​ന്നു പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. താ​ക്കീ​ത് ന​ൽ​കു​ന്ന​വ​രു​ടെ വി​ലാ​സ​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​തെ​ന്ന്

നാ​ളെ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും മ​റ്റു​മാ​യി ഇ​ന്ന് കൂ​ടു​ത​ൽ പേ​ർ ടൗ​ണു​ക​ളി​ലെ​ത്താ​ൻ ഇ​ട​യു​ള്ള​തി​നാ​ൽ തി​ര​ക്ക് കു​റ​യ്ക്കാ​നാ​യി പോ​ലീ​സി​ന്‍റെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.

അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം 7.30 വ​രെ ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യ്ക്ക് ഇ​ന്ന് ജ​ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി നി​ര​ത്തി​ലി​റ​ങ്ങു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.