കോ​വി​ഡ്:​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ജി​ല്ല സ​ജ്ജം: ക​ള​ക്‌ടർ
Wednesday, May 5, 2021 10:05 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ കോ​വി​ഡ് വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​നു എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ അ​റി​യി​ച്ചു.
രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി തു​ട​രും. എ​ല്ലാ​വ​രും ഇ​ര​ട്ട​മാ​സ്കു​ക​ളോ എ​ൻ 95 മാ​സ്കു​ക​ളോ ധ​രി​ക്ക​ണം. അ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
ഏ​റെ പ​രി​മി​തി​ക​ളു​ള്ള ജി​ല്ല​യാ​ണി​ത്. അ​തി​നാ​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കേ​ണ്ട​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​യി ക​രു​ത​ണം. നി​ല​വി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. കാ​ർ​ഷി​ക, നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ൽ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്താം.
ഇ​പ്പോ​ൾ ഏ​ല​തോ​ട്ട​ങ്ങ​ളി​ൽ കാ​ല​വ​ർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി വ​ളം, കീ​ട​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. അ​തി​നാ​ൽ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത് വ​ളം കീ​ട​നാ​ശി​നി ക​ട​ക​ൾ ഒ​രു നി​ശ്ചി​ത സ​മ​യം തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ​തീ​രു​മാ​നം ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​ട്ടി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.​
ഇ​തോ​ടൊ​പ്പം നി​ർ​മാ​ണ​മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ട​ക​ളു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​കും.