ടാ​റിം​ഗ് വി​ണ്ടു​കീ​റി​യ റോ​ഡ് അ​പ​ക​ട​കെ​ണി​യാ​കു​ന്നു
Wednesday, May 5, 2021 10:04 PM IST
മു​ട്ടം: റോ​ഡി​ലെ ടാ​റിം​ഗ് ഭാ​ഗം വി​ണ്ടു​കീ​റി​യ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു പ​തി​വാ​കു​ന്നു. തൊ​ടു​പു​ഴ- മു​ട്ടം റോ​ഡി​ൽ പെ​രു​മ​റ്റം ക​നാ​ലി​ന് സ​മീ​പം പ​ഴ​യ റോ​ഡ് ആ​രം​ഭി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ഒ​രു​ഭാ​ഗ​ത്തെ ടാ​റിം​ഗ് വി​ണ്ടു കീ​റി​യി​രി​ക്കു​ന്ന​ത്.
ആ​ദ്യം റോ​ഡി​ൽ ഏ​താ​നും മീ​റ്റ​ർ ദൂ​ര​മാ​ണ് വി​ണ്ടു കീ​റി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ടി​ത് കൂ​ടു​ത​ൽ ഭാ​ഗ​ത്തേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ചെ​റി​യ ഇ​റ​ക്ക​വും വ​ള​വും ചേ​ർ​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​ക്കു​ക​യാ​ണ്.
വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം തെ​റ്റു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ വ​ശ​ത്തേ​ക്കും മ​ധ്യ​ഭാ​ഗ​ത്തേ​ക്കും വെ​ട്ടി​ക്കു​ന്ന​താ​ണ് അ​പ​ക​ട​മു​ണ്ടാ​കാ​ൻ കാ​ര​ണം.​അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.