ഇ​ര​വി​കു​ള​ത്ത് 145 വ​ര​യാ​ടി​ൻ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി
Wednesday, May 5, 2021 10:04 PM IST
തൊ​ടു​പു​ഴ: ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ പു​തു​താ​യി 145 വ​ര​യാ​ടി​ൻ കു​ഞ്ഞു​ങ്ങ​ളെ കൂ​ടി ക​ണ്ടെ​ത്തി. ഏ​പ്രി​ൽ 20 മു​ത​ൽ 23 വ​രെ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​ർ​വേ​യി​ൽ ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം, ചി​ന്നാ​ർ വ​ന്യ ജീ​വി സ​ങ്കേ​തം, ഷോ​ല നാ​ഷ​ണ​ൽ പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്.

ക​ഴി​ഞ്ഞവ​ർ​ഷ​ത്തെ ക​ണ​ക്കെ​ടു​പ്പി​ൽ 155 വ​ര​യാ​ടു​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തു റി​ക്കാ​ർ​ഡാ​ണ്. കോ​വി​ഡ് മൂ​ലം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ് ഇ​ത്ത​ണ​വ​യും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​ധി​യി​ൽ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സ​ർ​വേ​യി​ൽ ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ 782 വ​ര​യാ​ടു​ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യ​താ​യി അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ജോ​ബ് ജെ. ​നേ​ര്യം​പ​റ​ന്പി​ൽ പ​റ​ഞ്ഞു. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് 93 വ​ര​യാ​ടു​ക​ളെ​യും ഷോ​ല നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്ന് 19 വ​ര​യാ​ടു​ക​ളെ​യും ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സ​ർ​വേ​യി​ൽ ഇ​ത് 723 ആ​യി​രു​ന്നു. അ​തി​ജീ​വ​ന നി​ര​ക്ക് കൂ​ടി​യ​തും സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യം ക​ണ്ട​തു​മാ​ണ് പാ​ർ​ക്കി​ൽ വ​ര​യാ​ടു​ക​ളു​ടെ എ​ണ്ണം കൂ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​ ഏ​പ്രി​ൽ ആ​ദ്യ​വാ​രം സ​ർ​വെ ന​ട​ത്തു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​വ​സാ​ന വാ​ര​മാ​കു​ന്പോ​ൾ ക​ന​ത്ത മ​ഴ​യും മൂ​ട​ൽ മ​ഞ്ഞും കാ​ഴ്ച​യെ മ​റ​യ്ക്കു​ക​യാ​ണെ​ന്നും സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വ​ര​യാ​ടു​ക​ളി​ൽ 60 ശ​ത​മാ​ന​വും കാ​ണാ​റു​ള്ള​ത് നി​യ​ന്ത്രി​ത​മാ​യി പു​ല്ല് ക​ത്തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.