മ​ഴ പെ​യ്താ​ൽ വ​ണ്ടി​പ്പെ​രി​യാ​ർ പാ​ലം വെ​ള്ള​ത്തി​ൽ മു​ങ്ങും
Tuesday, May 4, 2021 10:48 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: ഒ​രു മ​ഴ പെ​യ്താ​ൽ ഉ​ട​ൻ​ത​ന്നെ വ​ണ്ടി​പ്പെ​രി​യാ​ർ പാ​ലം നി​റ​യെ വെ​ള്ളം. ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന ക​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി വ​രു​ന്നു

അ​ടി​യ​ന്ത​ര​മാ​യി ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ പാ​ല​ത്തി​ൽ വെ​ള്ളം കെ​ട്ടി കി​ട​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടി​ക്ക​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പാ​ല​മാ​ണ് പെ​രി​യാ​ർ ന​ദി​ക്കു കു​റു​കെ​യു​ള്ള വ​ണ്ടി​പ്പെ​രി​യാ​ർ പാ​ലം.

ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പാ​ല​ത്തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നു. ഇ​തു​മൂ​ലം ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടേ​ണ്ടി വ​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.