മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ട​ത്തോ​ട്ട് ചാ​ഞ്ഞ​പ്പോ​ൾ പീ​രു​മേ​ട് ചു​വ​ന്നു
Tuesday, May 4, 2021 10:47 PM IST
പീ​രു​മേ​ട്: മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ൾ ഇ​ട​ത്തോ​ട്ട് ചാ​ഞ്ഞ​പ്പോ​ൾ പീ​രു​മേ​ട് മ​ണ്ഡ​ലം ചു​വ​ന്നു. ഒ​ന്പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്നി​ട​ത്ത് മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വാ​ഴൂ​ർ സോ​മ​ന് ലീ​ഡ് കി​ട്ടി​യ​ത്. എ​ന്നാ​ൽ ആ ​മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളാ​യ പീ​രു​മേ​ടും കൊ​ക്ക​യാ​റും വ​ണ്ടി​പ്പെ​രി​യാ​റും ന​ല്കി​യ ലീ​ഡ് ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നാ​യി യു​ഡി​എ​ഫ് നേ​ടി​യ വി​ജ​യ​ത്തെ ക​ട​ത്തി​വെ​ട്ടു​ന്ന​താ​യി​രു​ന്നു.
ക​ഴി​ഞ്ഞ ത​വ​ണ​ത്തേ വോ​ട്ട​ണ്ണ​ൽ​പോ​ലെ​ത​ന്നെ ജ​യി​ച്ചു​നി​ന്ന യു​ഡി​എ​ഫി​ൽ​നി​ന്നും എ​ന്നും ചു​വ​ന്ന കോ​ട്ട​യാ​യ വ​ണ്ടി​പ്പെ​രി​യാ​റി​ലെ വോ​ട്ടു​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ഒ​രി​ക്ക​ൽ​കൂ​ടി വി​ജ​യം ക​വ​ർ​ന്നെ​ടു​ത്ത് സി​പി​ഐ സ്ഥാ​നാ​ർ​ഥി ച​രി​ത്രം ആ​വ​ർ​ത്തി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ഭൂ​രി​പ​ക്ഷം എ​ന്ന​ത് വി​ജ​യ​ത്തി​ന്‍റെ മാ​ധു​ര്യം കൂ​ട്ടു​ന്നു. 23930 വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ വ​ണ്ടി​പ്പെ​രി​യാ​റി​ൽ വാ​ഴൂ​ർ സോ​മ​ൻ നേ​ടി​യ 4149 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​യ​ർ​ന്ന ലീ​ഡ്.
ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് നേ​ടി​യ 945 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് സി​റി​യ​ക് തോ​മ​സി​ന്‍റെ ഉ​യ​ർ​ന്ന ലീ​ഡ്.