തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി : കോ​ണ്‍​ഗ്ര​സി​നെ​തി​രെ പി.ജെ. ജോ​സ​ഫ്
Tuesday, May 4, 2021 10:12 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ കോ​ണ്‍​ഗ്ര​സി​നെ​തി​രെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. ഗ്രൂ​പ്പി​ന് അ​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഘ​ട​ക​ക​ക്ഷി​ക​ളെ കു​റ്റം​പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. കു​റ​വു​ക​ൾ നി​ക​ത്തി കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു പോ​ക​ണം. കോ​ണ്‍​ഗ്ര​സി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ല. ഇ​ട​തു ത​രം​ഗ​ത്തി​ലാ​ണ് യു​ഡി​എ​ഫ് തോ​റ്റ​ത്. കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച 95-ൽ 21 ​സീ​റ്റി​ൽ മാ​ത്ര​മേ വി​ജ​യി​ക്കാ​നാ​യു​ള്ളൂ. കേ​ന്ദ്ര നേ​താ​ക്ക​ൾ എ​ത്തി​യി​ട്ടും മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​യി​ല്ല. ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കു​റ​വു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ല. യു​ഡി​എ​ഫി​ൽ കെ​ട്ടു​റ​പ്പി​ല്ലാ​താ​യി. ചി​ഹ്ന​മ​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ തോ​ൽ​വി​ക്ക് കാ​ര​ണം. റി​ബ​ൽ സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ച​താ​ണ് ഏ​റ്റു​മാ​നൂ​രി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് തോ​ൽ​ക്കാ​ൻ കാ​ര​ണ​മെ​ന്നും ജോ​സ​ഫ് പ​റ​ഞ്ഞു.