ജി​ല്ല​യി​ൽ ഇ​ന്നു​മു​ത​ൽ ഒ​ന്പ​തു​വ​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Monday, May 3, 2021 10:22 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ന്നു​മു​ത​ൽ ഒ​ന്പ​തു​വ​രെ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.
അ​വ​ശ്യ സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും.
ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്ക​ണം.
സം​സ്ഥാ​ന, കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ൾ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കാം. റ​വ​ന്യൂ, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം, സി​വി​ൽ സ​പ്ലൈ​സ്, ട്രാ​ൻ​സ്പോ​ർ​ട്ട്, മൃ​ഗ​സം​ര​ക്ഷ​ണം, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു, വ്യ​വ​സാ​യം, വ​നം, തൊ​ഴി​ൽ, സാ​മൂ​ഹി​ക നീ​തി, ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ല​റീ​സ്, വാ​ട്ട​ർ അ​ഥോ​റി​റ്റി തു​ട​ങ്ങി​യ​വ ഇ​തി​ലു​ൾ​പ്പെ​ടും. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന സാ​ധു​വാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ യാ​ത്രാ​വേ​ള​യി​ൽ ക​രു​ത​ണം. ഓ​ക്സി​ജ​ൻ വി​ത​ര​ണ​വും അ​തി​ന്‍റെ സാ​ങ്കേ​തി​ക വി​ഭാ​ഗ​ത്തെ​യും സു​ഗ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം.
അ​വ​ശ്യ വി​ഭാ​ഗ​ത്തി​ൽ അ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യം​വേ​ണ്ട ജീ​വ​ന​ക്കാ​ർ മാ​ത്രം മ​തി. ടെ​ലി​കോം സ​ർ​വീ​സ്, അ​ടി​സ്ഥാ​ന സൗ​ക​ര്യം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ൾ, പെ​ട്രോ​നെ​റ്റ്, പെ​ട്രോ​ളി​യം, എ​ൽ​പി​ജി യൂ​ണി​റ്റു​ക​ൾ എ​ന്നി​വ അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഐ​ടി മേ​ഖ​ല​യി​ൽ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ത്യാ​വ​ശ്യം ആ​ളു​ക​ൾ മ​തി. പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സൗ​ക​ര്യം സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​ക​ണം.
ആ​ശു​പ​ത്രി ഫാ​ർ​മ​സി​ക​ൾ, മാ​ധ്യ​മ​ങ്ങ​ൾ, ഹോ​ട്ട​ൽ, ബേ​ക്ക​റി​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ, പ​ഴ​ക്ക​ട​ക​ൾ, പാ​ൽ, പാ​ലു​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ, ഇ​റ​ച്ചി മ​ത്സ്യ വി​പ​ണ കേ​ന്ദ്ര​ങ്ങ​ൾ, റേ​ഷ​ൻ ക​ട​ക​ൾ എ​ന്നി​വ​യ്ക്ക് മാ​ത്രം പ്ര​വ​ർ​ത്തി​ക്കാം.
കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള യാ​ത്ര അ​നു​വ​ദി​ക്കും. ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ക​രു​ത​ണം. വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി, സ​ർ​വീ​സ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കും പ്ര​വ​ർ​ത്തി​ക്കാം.
ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​പ​ക​രം ഹോം ​ഡെ​ലി​വ​റി ആ​കാം. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും ഇ​ര​ട്ട മാ​സ്ക് ഉ​പ​യോ​ഗി​ക്ക​ണം.
രാ​ത്രി ഒ​ന്പ​തി​ന് ക​ട​ക​ൾ അ​ട​യ്ക്ക​ണം. റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഭ​ക്ഷ​ണ ശാ​ല​ക​ളി​ലും പാ​ഴ്സ​ൽ മാ​ത്ര​മേ അ​നു​വ​ദി​ക്കു. ഇ​ത്ത​രം ക​ട​ക​ളും രാ​ത്രി ഒ​ന്പ​തി​ന് അ​ട​യ്ക്ക​ണം.
ബാ​ങ്കു​ക​ൾ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ മാ​ത്രം പ്ര​വ​ർ​ത്തി​ക്കും. ബാ​ങ്കു​ക​ൾ​ക്ക് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ സ​മ​യ​മു​ണ്ടാ​കും. ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണം.
പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. യാ​ത്രാ​രേ​ഖ​ക​ൾ ക​രു​ത​ണം. വി​വാ​ഹ​ത്തി​ന് പ​ര​മാ​വ​ധി 50 പേ​ർ​ക്കും മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി 20 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഇ​വ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ജോ​ലി​ചെ​യ്യാം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി 50 പേ​ർ​ക്ക് എ​ത്താം. എ​ന്നാ​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ വ​ലി​പ്പം അ​നു​സ​രി​ച്ച് ഇ​തി​ൽ വ്യ​ത്യാ​സം വ​രാം. കൃ​ഷി, തോ​ട്ടം, മൃ​ഗ​സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ൽ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താം.