ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണം! ഹോ​ട്ട​ലു​ക​ളി​ൽ പാ​ഴ്സ​ൽ രാ​ത്രി 10.30 വ​രെ
Saturday, April 17, 2021 10:48 PM IST
തൊ​ടു​പു​ഴ: ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്ക് രാ​ത്രി ഒ​ൻ​പ​തു​മു​ത​ൽ 10.30 വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ച് പാ​ഴ്സ​ൽ സ​ർ​വീ​സി​ന് പ്ര​ത്യേ​ക കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി.

എ​ല്ലാ വ്യാ​പാ​ര വാ​ണി​ജ്യ അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ളി​ലെ​യും റ​സ്റ്ററ​ന്‍റു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ ര​ജി​സ്റ്റ​ർ സൂ​ക്ഷി​ക്ക​ണം. ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കി കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടെ​ന്നും സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം.

ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.