കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി ച​ർ​ച്ച​യാ​ക്ക​ണ​മെ​ന്ന്
Saturday, April 17, 2021 10:48 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് പൊ​തു​സ​മൂ​ഹം ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ.​പി. ഉ​സ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടും ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​ക്ക് വ​ലി​യ ജാ​ഗ്ര​ത​ക്കു​റ​വാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഉ​സ്മാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​വി​ഡ രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ ത​നി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത​ട​ക്ക​മു​ള്ള​വ​രു​ടെ പ​ര​സ്യ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​ൽ​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ചെ​യ്യാ​ൻ പാ​ടി​ല്ലാ​ത്ത കാ​ര്യ​മാ​ണ് താ​ൻ ചെ​യ്ത​തെ​ന്നാ​ണ് അ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ച​ത്. ഇ​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​ക്ക് അ​തേ നി​ല​പാ​ടാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഉ​സ്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡി​ന്‍റെ പ്രാ​രം​ഭ ഘ​ട്ടം​മു​ത​ൽ ഇ​പ്പോ​ഴും ജാ​ഗ്ര​ത​ക്കു​റ​വി​നെ​ക്കു​റി​ച്ചും സാ​മൂ​ഹി​ക അ​ക​ല​ത്തെ​ക്കു​റി​ച്ചും നി​ര​ന്ത​ര​മാ​യി സം​സാ​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്ക​ട​ക്കം രോ​ഗം പി​ടി​പ്പെ​ട്ട​പ്പോ​ൾ രോ​ഗ​മു​ക്തി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്നും രോ​ഗം പ​ട​ർ​ന്ന​തി​നെ​കു​റി​ച്ച് ആ​ക്ഷേ​പം പ​റ​ഞ്ഞി​ല്ലെ​ന്നും ഉ​സ്മാ​ൻ പ​റ​ഞ്ഞു.