കോ​വി​ഡ്: മൂ​ന്നാ​ർ ടൂറിസം മാന്ദ്യത്തിൽ
Saturday, April 17, 2021 10:48 PM IST
അ​ടി​മാ​ലി: കോ​വി​ഡി​ലു​ല​ഞ്ഞ് മൂ​ന്നാ​റി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല. കോ​വി​ഡ് പി​ടി​മു​റു​ക്കി ഒ​രു​വ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ മൂ​ന്നാ​റി​ൽ വി​നോ​ദ സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​യി​ലും ക​ടു​ത്ത സാ​ന്പ​ത്തി​ക ഞെ​രു​ക്ക​വും പ്ര​തി​സ​ന്ധി​യു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

പ്ര​ള​യ​ങ്ങ​ൾ തീ​ർ​ത്ത പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നും മെ​ല്ലെ ക​ര​ക​യ​റാ​നൊ​രു​ങ്ങ​വെ​യാ​ണ് കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വ് പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്. സ്പൈ​സ​സ് പാ​ർ​ക്കു​ക​ൾ, ഹോം​സ്റ്റേ​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ, റെ​ഡി ഫോ​ട്ടോ​ഗ്രാ​ഫി തു​ട​ങ്ങി വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​യേ​യും കോ​വി​ഡ് വ്യാ​പ​നം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ഒ​രു​വ​ർ​ഷ​ത്തി​നു ശേ​ഷ​വും കോ​വി​ഡ് ആ​ശ​ങ്ക ഒ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നാ​റി​ലേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ കു​റ​വാ​ണ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. വ​രു​മാ​ന​ത്തി​ൽ ഇ​ടി​വ് സം​ഭ​വി​ച്ച​തോ​ടെ ഹോ​ട്ട​ലു​ക​ളും ചെ​റു​കി​ട സ്പൈ​സ​സ് വ്യാ​പാ​ര​ശാ​ല​ക​ളു​മെ​ല്ലാം അ​ട​ച്ചി​ടീ​ൽ ഭീ​ഷ​ണി​യി​ലാ​ണ്.

ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ ഇ​ള​വു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ ചെ​റി​യൊ​രു തി​ര​ക്കൊ​ഴി​ച്ചാ​ൽ പി​ന്നീ​ടി​തു​വ​രെ ഉ​ണ​ർ​വു​ണ്ടാ​യി​ട്ടി​ല്ല. ത​ദ്ദേ​ശി​യ​രാ​യ ചു​രു​ക്കം സ​ഞ്ചാ​രി​ക​ൾ മാ​ത്ര​മാ​ണ് വി​ഷു, ഈ​സ്റ്റ​ർ അ​വ​ധി ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി മൂ​ന്നാ​റി​ലേ​ക്കെ​ത്തി​യ​ത്. കോ​വി​ഡ് ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ് കാ​ര്യ​ങ്ങ​ൾ എ​ന്ന് പ​ഴ​യ​തു​പോ​ലെ​യാ​കു​മെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നാ​ണ് മൂ​ന്നാ​റി​ന്‍റെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​ങ്കു​വ​യ്ക്കു​ന്ന​ത്.